സുല്‍ത്താന്‍ ബത്തേരി: ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സ്കൂളിന്റെ സ്റ്റാഫ് റൂം നാട്ടുകാർ തകര്‍ത്തു.സ്കൂളിലെ അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സ്കൂളിലെത്തിയ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ നാട്ടുകാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഷജില്‍ എന്ന അധ്യാപകനെ സസ്പെന്റ് ചെയ്യുകയും ചെയ്തു.
വയനാട് ബത്തേരി ഗവ സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ ഷഹല ഷെറിന് എന്ന വിദ്യാര്‍ത്ഥിനി ഇന്നലെയാണ് പാമ്പ് കടിയേറ്റ് മരിച്ചത്.സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് റിപ്പോര്‍ട്ട് തേടി. അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്കിയ നിര്‍ദേശം. സ്കൂളുകളില്‍ സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണെമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.