“പാലം കുലുങ്ങിയാലും ‘പിണറായി’ കുലുങ്ങൂല്ല”: വിവാദങ്ങളും സാമ്പത്തിക പ്രതിസന്ധിയും തടസ്സമേയല്ല, കേരള പൊലീസിന് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ ഒന്നേമുക്കാല്‍ കോടി അനുവദിച്ച് പിണറായി സർക്കാർ”:

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സംസ്ഥാന പൊലീസിന് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ ഒരു കോടി 70 ലക്ഷം രൂപ അനുവദിച്ച്‌ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ അനുവദിക്കണമെന്ന സംസ്ഥാന പൊലീസിന്റെ നീണ്ടകാലത്തെ ആവശ്യത്തിന് നടപടിയായി. അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഹെലികോപ്റ്റര്‍ അനുവദിക്കണമെന്ന ഡിജിപിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി.

സംസ്ഥാനത്ത് നിലനില്‍ക്കുന്ന ട്രഷറി നിയന്ത്രണം മറികടന്നാണ് തുക അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നേരത്തെ സംസ്ഥാന പൊലീസിന് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത് രാഷ്ട്രീയ വിവാദം ഉണ്ടാക്കിയിരുന്നു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ വാടക ധൂര്‍ത്ത് എന്നിങ്ങനെയുളള വിമര്‍ശനങ്ങള്‍ ഉന്നയിച്ച്‌ പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്തുവരികയായിരുന്നു. എന്നാല്‍ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നതിനെ അനുകൂലിച്ചാണ് മുഖ്യമന്ത്രി നിലപാടെടുത്തത്.

ഡിസംബര്‍ പകുതിയോടെ ഹെലികോപ്റ്റര്‍ സംസ്ഥാനത്ത് എത്തിക്കാനായിരുന്നു ഡിജിപി ഉള്‍പ്പെട്ട സംഘത്തിന്റെ നീക്കങ്ങൾ. തുടര്‍ന്ന് പവന്‍ ഹാന്‍സ് എന്ന പൊതുമേഖല സ്ഥാപനവുമായി കരാര്‍ ഒപ്പിട്ടു. എന്നാൽ മൂന്ന് മാസത്തെ വാടകയ്ക്കായി നാലരക്കോടിയോളം രൂപ മുന്‍കൂറായി നല്‍കിയെങ്കില്‍ മാത്രമേ ഹെലികോപ്റ്റര്‍ നല്‍കൂ എന്നാണ് അവര്‍ വ്യക്തമാക്കിയത്.