കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം പുതുക്കി പണിയണമെന്ന് വിജിലന്‍സിന്റെ എഫ്‌ഐആര്‍. പാലം അതീവ ഗുരുതരാവസ്ഥയിലെന്നും അറ്റകുറ്റപ്പണിയില്‍ തകര്‍ച്ച പരിഹരിക്കാനാകില്ലെന്നും റിപ്പോര്‍ട്ട്.പാലം അതീവ ഗുരുതരാവസ്ഥയിലാണെന്നും ഉടന്‍ പുതുക്കി പണിയണമെന്നും ഇതിനുള്ള പണം കരാര്‍ കമ്പനിയില്‍ നിന്നും ഈടാക്കണമെന്നും വിജിലന്‍സ് നിര്‍ദേശിച്ചു.
കിറ്റ് കോ മുന്‍ എംഡി സിറിയക് ഡേവിഡിനെതിരെയും അന്വേഷണം നടത്തണം. മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെ 17 പേര്‍ക്കെതിരെ അന്വേഷണം വേണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടു.