പാലോട് സൈനിക കേന്ദ്രത്തിനു സുരക്ഷാ ഭീഷണിയെന്ന് സുരക്ഷാ ഏജൻസികളുടെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്:
പാലോട് സൈനിക കേന്ദ്രത്തിനു സുരക്ഷാ ഭീഷണിയെന്ന ഞെട്ടിപ്പിക്കുന്ന ഒരു റിപ്പോർട്ടാണ് എപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ ഏജെന്സികളാണ് ഇപ്പോൾ ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.
കശ്മീരിലെ ഉറിയിൽ നടന്നത് മാതിരിയുള്ള ഒരു ഭീകരാക്രമണ പദ്ധതിയാണ് ഭീകരർ ലക്ഷ്യമിട്ടിരുന്നതെന്ന് കണ്ടെത്താനായിട്ടുണ്ട്. ഉറവിടം കണ്ടെത്താനുള്ള ഊർജിതമായ അന്വേഷണമാണിപ്പോൾ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചിലർ ക്യാംപിനു സമീപമുള്ള ചില സ്ഥലങ്ങളിൽ താമസിച്ചിരുന്നെന്ന വിവരവും അന്വേഷണ ഏജെൻസികൾക്ക് ഇതിനോടകം ലഭിച്ചിട്ടുണ്ട്. അതുപോലെ ശ്രീലങ്കയിൽ നിന്ന് സംശയാസ്പദമായ ഒരു ബോട്ടിൽ ഇവിടേയ്ക്ക് പ്രവേശിച്ചിട്ടുള്ളതായും വിവരങ്ങളുണ്ട്. അന്വേഷണ ഏജൻസികളും ആർമി ഇന്റലിജൻസും ഇതിനോടകം അരയും തലയും മുറുക്കി രംഗത്തുണ്ട്.
പ്രത്യേകിച്ചും 14 മലയാളി ഐ എസ് ഭീകരർ അഫ്ഗാനിസ്ഥാനിൽ ഉണ്ടെന്നുള്ള അറിവിന്റെ അടിസ്ഥാനത്തിൽ ഊർജിതമായ അന്വേഷണം തന്നെയാണ് ലക്ഷ്യം.