പാർലമെന്റിൽ ഭരണഘടനാ നാടകം കളിക്കുന്നവരുടെ കൊള്ളരുതായ്മകൾ സെപ്റ്റംബർ ആറിന് തിരിച്ചറിയാം; കങ്കണ:

പാർലമെന്റിൽ ഭരണഘടനാ  നാടകം കളിക്കുന്നവരുടെ കൊള്ളരുതായ്മകൾ സെപ്റ്റംബർ ആറിന് തിരിച്ചറിയാം; കങ്കണ:

പാർലമെന്റിൽ ഭരണഘടനാ നാടകം കളിക്കുന്നവരുടെ കൊള്ളരുതായ്മകൾ സെപ്റ്റംബർ ആറിന് തിരിച്ചറിയാം; കങ്കണ:

ന്യൂഡൽഹി: പാർലമെന്റിൽ ഭരണഘടന ഉയർത്തിപ്പിടിച്ച് നാടകം കളിക്കുന്നവരുടെ കൊള്ളരുതായ്മകൾ എന്താണെന്ന് സെപ്റ്റംബർ ആറിന് തിരിച്ചറിയാമെന്ന് സിനിമാ താരവും , ബിജെപി എംപിയുമായ കങ്കണ റണാവത്ത്. തന്റെ പുതിയ ചിത്രമായ ‘എമർജൻസി’ റിലീസിനൊരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു കങ്കണയുടെ പ്രതികരണം. ഈ ചിത്രം യാഥാർത്ഥ്യമാകാൻ തനിക്ക് ഏറെ കഷ്ടതകൾ അനുഭവിക്കേണ്ടി വന്നതായും കങ്കണ പ്രതികരിച്ചു.

എമർജൻസി എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ തനിക്ക് ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുള്ളതായി കങ്കണ വെളിപ്പെടുത്തി. വ്യക്തിപരമായി ഒരുപാട് കഷ്ടപ്്പാടുകൾ അനുഭവിക്കേണ്ടി വന്നു. ഈ സിനിമ നടക്കാതിരിക്കാൻ പലരും തന്നെ ദ്രോഹിച്ചു. വീടും ആഭരണങ്ങളും പോലും പണയപ്പെടുത്തിയാണ് സിനിമ സാധ്യമാക്കിയത്. ഇന്ന് പാർലമെന്റിൽ ഭരണഘടന ഇയർത്തിപ്പിടിച്ച് നാടകം കളിക്കുന്നവരുടെ കൊള്ളരുതായ്മകളെല്ലാം സെപ്റ്റംബർ 6ന് വെളിപ്പെടുമെന്നും കങ്കണ പറഞ്ഞു.

രാജീവ് ഗാന്ധി എഴുതിയ പുസ്തകവും അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നും ലഭിച്ച ആധികാരികമായ രേഖകളും അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രമെന്നും അവർ കൂട്ടിച്ചേർത്തു.1975ൽ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥക്കാലത്തെ അടിസ്ഥാനമാക്കിയുള്ളതാണ് എമർജൻസി എന്ന ചിത്രം. കങ്കണ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും നിർമാണവും നിർവഹിച്ചിരിക്കുന്നത്. കങ്കണ ഇന്ദിരാഗാന്ധിയായി എത്തുന്ന ചിത്രത്തിൽ ജയപ്രകാശ് നാരായണനായി എത്തുന്നത് അനുപം ഖേർ ആണ്. മലയാളി താരം വിശാഖ് നായർ ആണ് സഞ്ജയ് ഗാന്ധിയായി വേഷമിടുന്നത്. NewsDesk Kaladwani News…8921945001.