പിതാവിന്റെ മരണം : ഭിന്നശേഷിക്കാരിയായ യുവതിയ്ക്ക് സംസ്കാരം നടത്താൻ താങ്ങായി യു.പി പോലീസ്:
ലക്നൗ : ഭിന്നശേഷിക്കാരിയായ യുവതിക്ക് സ്വന്തം അച്ഛന്റെ മൃതദേഹം സംസ്കരിക്കാൻ സഹായഹസ്തവുമായി പോലീസ്.മോഹിനി ഛത്ര എന്ന യുവതി പിതാവിന്റെ സംസ്ക്കാര ചടങ്ങുകൾ നടത്താൻ ലോക്ക്ഡൗണിനിടയിൽ കഷ്ട്ടപ്പെടുമ്പോഴാണ് പോലീസ് ഇടപെട്ടത്.ഉത്തർപ്രദേശിലെ മഥുരയിലുള്ള വൃന്ദാബനിലാണ് സംഭവം.
അയൽവാസികളോടെല്ലാം സഹായം അഭ്യർത്ഥിച്ചെങ്കിലും കോവിഡ് ഭീതിയാൽ ആരും സഹായിക്കാനെത്തിയില്ല.തുടർന്ന് യുവതി പോലീസ് സ്റ്റേഷനിൽ വിളിച്ച് കാര്യം പറയുകയായിരുന്നു.ഉടൻ തന്നെ കോൺസ്റ്റബിൾ നിതിൻ മല്ലിക്കും ഒരു ഹോം ഗാർഡും മോഹിനിയുടെ വൃന്ദാവനിലുള്ള വീട്ടിലെത്തുകയും സംസ്ക്കാര ചടങ്ങുകൾക്കാവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തു ലോക്ക്ഡൗൺ ആയതിനാൽ .ശവമഞ്ചം കിട്ടാഞ്ഞതിനെ തുടർന്ന് മൃതദേഹം ഓട്ടോറിക്ഷയിലാണ് ശ്മാശാനത്തിലേക്ക് എത്തിച്ചതെന്നും പോലീസ് കോൺസ്റ്റബിൾ പറഞ്ഞു.