പി.വി.സിന്ധുവിന് ഒപ്പം ഐസ്ക്രീം കഴിച്ച് നരേന്ദ്ര മോദി; ഒളിംപിക്സിനു മുന്‍പ് നൽകിയ വാഗ്ദാനം പാലിച്ച് പ്രധാനമന്ത്രി:
PM Narendra Modi fulfils promise, eats ice-cream with PV Sindhu on Tokyo Olympics return:
ദില്ലി: ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡല്‍ നേടി ചരിത്രമെഴുതി മടങ്ങിയെത്തിയ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിനു ഒളിമ്പിക്സിനു മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കിയ വാഗ്ദാനം നിറവേറ്റിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്ത് ഐസ്ക്രീം കഴിച്ച് പി.വി.സിന്ധു.
ഒളിമ്പിക്സിനു മുമ്പ് സിന്ധുവിനോട് മോദി താരത്തിന്റെ ഡയറ്റിനെ കുറിച്ച് ചോദിച്ചിരുന്നു. അന്ന് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഐസ്ക്രീം ഒഴിവാക്കേണ്ടി വരുന്നതിനെ കുറിച്ച് സിന്ധു പറയുകയുണ്ടായി. എന്നാൽ മെഡലുമായി തിരിച്ചെത്തിയാല്‍ സിന്ധുവിനൊപ്പം ഐസ്ക്രീം കഴിക്കാമെന്നാണ് അന്ന് മോദി കൊടുത്ത വാക്ക്. പറഞ്ഞതുപോലെ സിന്ധു മെഡലുമായി മടങ്ങിയെത്തി. ആ വാക്കാണ് ഇപ്പൊൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വസതിയില്‍ ഒരുക്കിയ വിരുന്നിലാണ് സിന്ധുവിനൊപ്പം പ്രധാനമന്ത്രി ഐസ്ക്രീം കഴിച്ചത്
5 വര്‍ഷം മുമ്പ് റിയോ ഒളിംപിക്സില്‍ നേടിയ വെള്ളിക്കൊപ്പം ഇത്തവണ ഒരു വെങ്കല മെഡല്‍ കൂടി താരം ചേര്‍ത്തു.രണ്ടു ഒളിമ്പിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് പി.വി.സിന്ധു.