പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മെയ് 28 നു പ്രധാനമന്ത്രി നിർവഹിക്കും:
ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക ക്ഷണം പാർലമെന്റ് സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ചു.ഉദ്ഘാടന ചടങ്ങിലേക്ക് പാർലമെന്റ് അംഗങ്ങൾക്ക് പുറമെ മറ്റു പ്രമുഖരെയും ക്ഷണിച്ചിട്ടുണ്ട്. ലോക്സഭാ സ്പീക്കർ ഓംബിർളയുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടന ചടങ്ങു് .
എന്നാൽ മോദി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ കൊണ്ഗ്രെസ്സ് ഉൾപ്പെടയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നിരുന്നു. രാജ്യ താല്പര്യമുള്ള വിഷയങ്ങളെടുത്താൽ എപ്പോഴും പ്രതിപക്ഷത്തെ ചില പാര്ടികളും ചില മാമാ മാധ്യമങ്ങളും ശകുനം മുടക്കികളായി എത്താറുണ്ടെന്നത് പതിവ് സംഭവമാണ്. പാർലമെന്റ് മന്ദിരത്തിനു തറക്കല്ലിട്ടതും മോദിയാണ്.
അന്നും പല പാർട്ടികളും കോലാഹലം ഉണ്ടാക്കിയിരുന്നു. ഇത്രയും വലിയ തുകയ്ക്ക് എന്തിനാണ് ഇതു നിർമ്മിക്കുന്നതെന്നായിരുന്നു അന്നത്തെ ചോദ്യം.കോൺഗ്രസ്സ് ഭരണ കാലത്ത് ഒരുപക്ഷെ കല്ലിടൽ മാത്രമല്ലേ നടക്കുമായിരുന്നുള്ളു.മോദി ഭരണത്തിൽ കഥമാറി പ്രതിപക്ഷത്തെ പലർക്കും അതിലൂടെ ഭീമമായ ലാഭം കൊയ്യുന്ന വഴിയടഞ്ഞു ..അതിലേയ്ക്ക് പിന്നീട് വരാം.രാജ്യവിരുദ്ധതയ്ക്ക് കൂട്ടുനിൽക്കുന്നവരാണ് നമ്മുടെ പ്രതിപക്ഷങ്ങളിലേറെയും ..കണ്ണെടുത്താൽ തങ്ങളിൽ കണ്ടൂടെങ്കിൽ കൂടി:
ചൊറിയണം എന്ന ഒരു ചെടിയെപ്പറ്റി കേരളത്തിലുള്ളവർക്കറിയാമായിരിക്കും.രാഷ്ട്രീയ തിമിരം ബാധിച്ച ഇവരാകട്ടെ നല്ല കാര്യങ്ങളിലെല്ലാം കഥയില്ലാതെ ഉടക്കും… ചൊറിയണം കൊള്ളുന്നത് പോലെ .പിന്നെ ചൊറിഞ്ഞല്ലേ പറ്റൂ. സംഭവം എല്ലാം കഴിയുമ്പോൾ നോർമലും ആകും.കോൺഗ്രസ്സ് അടക്കമുള്ള ചില പാർട്ടികളാകട്ടെ പാകിസ്ഥാനെയും ചൈനയെയും പുകഴ്ത്താനിഷ്ടപ്പെടുമ്പോൾ ഇന്ത്യയെ ഇകഴ്ത്താനുള്ള ശ്രമമാണ് എപ്പോഴും നടത്തിയിട്ടുള്ളതെന്നതും ഏവർക്കും അറിയാവുന്ന കാര്യമാണ്.News desk kaladwani news.