പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണറായി തമിഴ്സൈ സൗന്ദര്‍രാജന്‍ സ്ഥാനമേറ്റു:
പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണറായി തമിഴിസൈ സൗന്ദരരാജന്‍ സ്ഥാനമേറ്റു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജി രാജ് നിവാസില്‍ നടന്ന ലളിതമായ ചടങ്ങിലാണ് തമിഴിസൈ ചുമതലയേറ്റത്. പുതുച്ചേരി ലഫ്. ഗവര്‍ണര്‍ സ്ഥാനം അലങ്കരിക്കുന്ന അഞ്ചാമത്തെ വനിതയാണ് തമിഴിസൈ
.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് തമിഴിസൈ ലഫ്. ഗവര്‍ണറായി ചുമതലയേറ്റത്.
പുതുച്ചേരി നിയമസഭാ സ്പീക്കര്‍ വി പി ശിവകൊളുന്ദു, മുഖ്യമന്ത്രി വി നാരായണസാമി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് എന്‍ രംഗസാമി, മുന്‍ പിഡബ്ല്യുഡി മന്ത്രി എ നമശിവായം എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.