പുൽവാമ ഭീകരാക്രമണക്കേസിൽ നിർണായക അറസ്റ്റ് ; തെക്കൻ കശ്മീരിൽ നിന്ന് പിടിയിലായത് അച്ഛനും മകളും:

പുൽവാമ ഭീകരാക്രമണക്കേസിൽ നിർണായക അറസ്റ്റ് ; തെക്കൻ കശ്മീരിൽ നിന്ന് പിടിയിലായത് അച്ഛനും മകളും:

പുൽവാമ ഭീകരാക്രമണക്കേസിൽ നിർണായക അറസ്റ്റ് ; തെക്കൻ കശ്മീരിൽ നിന്ന് പിടിയിലായത് അച്ഛനും മകളും:

ശ്രീനഗർ : ജമ്മു കശ്മീരിലെ പുൽവാമയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിനു നേരേ നടന്ന ബോംബാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ നിർണായക അറസ്റ്റ്. തെക്കൻ കശ്മീരിലെ ലെത്‌പോറയിൽ നിന്ന് അച്ഛനും മകളും അറസ്റ്റിലായി. ജെയ്ഷെ മുഹമ്മദ് ഭീകരർക്ക് കഴിയാൻ സൗകര്യം ചെയ്തു കൊടുത്ത താരിഖ് അഹമ്മദ് ഷാ, മകൾ ഇൻഷാ താരിഖ് എന്നിവരാണ് അറസ്റ്റിലായത്.

ഭീകരാക്രമണം നടത്തിയ ചാവേർ ആദിൽ അഹമ്മദ് ദറിനെ സഹായിച്ച ഒരാളെ നേരത്തെ അരസ്റ്റ് ചെയ്തിരുന്നു. ഷക്കീർ ബഷീർ മാഗ്രെ എന്നയാളെയാണ് എൻ.ഐ.എ നേരത്തെ അറസ്റ്റ് ചെയ്തത്. ജെയ്ഷെ മുഹമ്മദിന് സഹായം നൽകുന്ന ഓവർഗ്രൗണ്ട് പ്രവർത്തകരിൽ ഒരാളാണ് ഇയാൾ. നിലവിൽ പതിനഞ്ച് ദിവസത്തെ കസ്റ്റഡിയിലാണ്‌ ഇയാൾ.ലെത്‌പോര പാലത്തിനു സമീപം കട നടത്തുന്ന ഇയാൾ ജമ്മു- ശ്രീനഗർ ഹൈവേയിലൂടെ വാഹനവ്യൂഹം കടന്നു പോകുന്നത് നിരീക്ഷിക്കാനായിരുന്നു നിയോഗിക്കപ്പെട്ടത്. ആദിലിന് കൃത്യമായ വിവരങ്ങൾ നൽകിയതും കാറിൽ സ്ഫോടക വസ്തു ഘടിപ്പിക്കാൻ സഹായിച്ചതും ഇയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.