ശബരിമലക്ക് ശേഷം ഇപ്പോൾ തൃശൂർ പൂരവും തർക്കാനുള്ള ഗൂഡാലോചനയിൽ സർക്കാരെന്ന് പിസി ജോർജ് എം എൽ എ .ആനയെഴുന്നള്ളിപ് മുതൽ പലകാര്യങ്ങളിലും ഭക്തരുടെ ആവശ്യങ്ങളും, വിശ്വാസങ്ങളും കണക്കിലെടുക്കാതെ പ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്നതിനാണ് തൃശൂർ കളക്ടർ ഉൾപ്പെടെയുള്ളവർ ശ്രമിക്കുന്നതെന്ന് പിസി.ജോർജ് പറഞ്ഞു. വിശ്വാസ പ്രമാണങ്ങളെ തകർക്കുന്നതിലൂടെ കയ്യടി നേടാനുള്ള ചില അധികാരികളുടെ രീതി ശരിയല്ല.തെച്ചിക്കോടെ കാവിലെ രാമചന്ദ്രൻ എന്ന ആനയെ എഴുന്നള്ളിക്കാതിരിക്കാനുള്ള ശ്രമം അതിന്റെ ഭാഗമാണ്.ഇത്തരം വിശ്വാസങ്ങളെ തകർക്കുന്ന ശ്രമങ്ങൾക്കെതിരെ പിസി ജോർജ് സർക്കാരിനെതിരെ ആഞ്ഞടിച്ചു.