പെൺകുട്ടികളുടെ വിവാഹ പ്രായം 21 ലേക്ക് ഉയർത്തി കേന്ദ്ര സർക്കാർ : മോദി സർക്കാരിന് കൈയ്യടിച്ച് പെൺകുട്ടികൾ:
പെൺകുട്ടികളുടെ വിവാഹ പ്രായം 21 ലേക്ക് ഉയർത്തിയ മോദി സർക്കാരിന് കൈയ്യടിച്ച് പെൺകുട്ടികൾ. എതിർത്ത് കോൺഗ്രസും,ഇടതു പക്ഷവും,മുസ്ലിം ലീഗും,മാമാ മാധ്യമങ്ങളും ..പെൺകുട്ടികൾ പുതിയ നിയമത്തോട് വളരെ അനുകൂലമായ പ്രതികരണമാണ് നടത്തിയത്. അവരുടെ എല്ലാവിധ ആഗ്രഹങ്ങളെയും മറികടന്നുള്ള ഒരു വിവാഹമാണ് ഇതുവരെയും നടന്നു വന്നിരുന്നതെങ്കിൽ അവരുടെ ഭാവി കൂടി കരുപ്പിടിപ്പിക്കാനുതകുന്ന തരത്തിലുള്ള ഒരു നീക്കമാണ് പുതിയ നിയമത്തിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നാണു ബഹു ഭൂരിഭാഗം പെൺകുട്ടികളും പ്രതികരിച്ചു കണ്ടത്. കോൺഗ്രസിനും ഇടതുപക്ഷത്തിനും നല്ലതിനോടൊക്കെ എതിർപ്പാണല്ലോ എപ്പോഴും. മാധ്യമങ്ങളുടെ കാര്യം പറയാനുമില്ല.മുസ്ലിം ലീഗ് ആകട്ടെ മതത്തെ കൂട്ടിക്കെട്ടുന്ന സമീപനവും.