പോക്സോ കേസിൽ മുൻകൂർ ജാമ്യത്തിനായി രഹ്‌ന ഫാത്തിമ സുപ്രീം കോടതിയിൽ:
പോക്സോ കേസിൽ അകപ്പെട്ട രഹന ഫാത്തിമ മുൻകൂർ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചു.ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് രഹന സുപ്രീം കോടതിയെ സമീപിച്ചത്..
പ്രായപൂർത്തിയാവാത്ത കുട്ടികളെ കൊണ്ട് നഗ്നമേനിയിൽ ചിത്രരചന നടത്തി, വീഡിയോ എടുത്ത് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിന് രെഹ്നാക്കെതിരെ എറണാകുളം സൗത്ത് പോലീസ് പോക്സോ ചുമത്തി കേസെടുത്തിരുന്നു. പോക്സോ നിയമത്തിലെ 13 , 14 ,15 വകുപ്പുകളും ഐടി ആക്ട്, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയാണ് രഹനക്കെതിരെ ചുമത്തിയ വകുപ്പുകൾ.
കോടതി ജാമ്യം നിഷേധിച്ചിട്ടും അറസ്റ്റ് ചെയ്യാൻ കേരള പോലീസ് തയ്യാറായിരുന്നില്ല. ഹർജിയിൽ തന്നെയും കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ അഡ്വ.എ.വി അരുൺ പ്രകാശ് സുപ്രീം കോടതിയിൽ കവിയറ്റ് ഫയൽ ചെയ്തിട്ടുണ്ട്.
വാൽക്കഷണം:പോക്സോ കേസാകട്ടെ, സ്വർണ്ണ കള്ളക്കടത്താകട്ടെ, തീവ്രവാദമാകട്ടെ..അല്ലെങ്കിൽ മനപ്പൂർവം കൊറോണ പടർത്തുന്നവരെ ഉൾപ്പെടെ ചില പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് വിമുഖത കാട്ടുമ്പോൾ ,സാധാരണക്കാരനെ,അല്ലെങ്കിൽ പാവപ്പെട്ടവനെ ചെറിയ കുറ്റങ്ങൾക്ക് വരെയും പിടിച്ച് കൊണ്ട് പോകുന്ന അവസ്ഥ എന്നാണ് മാറുന്നതെന്ന ചോദ്യത്തിനാണ് ഉത്തരമില്ലാത്തത്.