പോലീസുകാര്‍ക്ക് നേരെ തോക്കു ചൂണ്ടിയ ഷാരൂഖ് പത്താനെ വാഴ്ത്തിയ വിദ്യാര്‍ത്ഥി അറസ്റ്റില്‍:

പോലീസുകാര്‍ക്ക് നേരെ തോക്കു ചൂണ്ടിയ ഷാരൂഖ് പത്താനെ വാഴ്ത്തിയ വിദ്യാര്‍ത്ഥി അറസ്റ്റില്‍:

പോലീസുകാര്‍ക്ക് നേരെ തോക്കു ചൂണ്ടിയ ഷാരൂഖ് പത്താനെ വാഴ്ത്തിയ വിദ്യാര്‍ത്ഥി അറസ്റ്റില്‍:

ന്യൂഡല്‍ഹി : പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ നടന്ന ആക്രമണങ്ങള്‍ക്കിടെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ തോക്കു ചൂണ്ടിയ കലാപകാരി ഷാരൂഖ് പത്താനെ വിശുദ്ധന്‍ എന്ന് വാഴ്ത്തിയ വിദ്യാര്‍ത്ഥി അറസ്റ്റില്‍. അലിഗഡ് മുസ്ലീം സര്‍വ്വകലാശാല വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഉസ്മാനിയെയാണ് അറസ്റ്റ് ചെയ്തത്. ലക്‌നൗ ഭീകര വിരുദ്ധ സ്‌ക്വാഡിന്റേതാണ് നടപടി.സാമൂഹ്യമാദ്ധ്യമത്തിലൂടെയാണ് ഷാരൂഖ് പത്താനെ വിശുദ്ധന്‍ എന്ന് വാഴ്ത്തി ഷര്‍ജീല്‍ രംഗത്ത് എത്തിയത്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഷാരൂഖ് വെടിയുതിര്‍ക്കുന്ന ദൃശ്യവും ഷര്‍ജീല്‍ പങ്കുവെച്ചിട്ടുണ്ട്. സഹോദരന്‍ ഷാരൂഖിനെ ഓര്‍ത്ത് അഭിമാനിക്കുന്നു എന്നാണ് ഷര്‍ജീല്‍ സാമൂഹ്യമാദ്ധ്യമത്തില്‍ കുറിച്ചത്. ഹിന്ദുക്കളും, ഭരണകൂടവും കൊള്ളയടിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത മുസ്ലീം സമുദായത്തിന് വേണ്ടിയാണ് ഷാരൂഖ് യുദ്ധം ചെയ്തത്. ഒരു മുജാഹിദ്ദീന് സമാനമായ രീതിയിലായിരുന്നു ഷാരൂഖിന്റെ യുദ്ധം.ഷാരൂഖ് ആണ് തന്റെ നായകന്‍ എന്നും ഷര്‍ജീല്‍ കുറിപ്പില്‍ പറയുന്നുണ്ട്.

ഷര്‍ജീല്‍ പങ്കുവെച്ച കുറിപ്പും ചിത്രവും സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്ത് എത്തി. തുടര്‍ന്നാണ് ഷര്‍ജീലിനെ അറസ്റ്റ് ചെയ്തത്.news coyrtesy..Janam