പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ തിരിച്ചുനൽകും…., എന്നാൽ:
ലോക്ക് ഡൗൺ കാലത്ത് അത് ലംഘിച്ചതിന്റെ പേരിൽ പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ നാളെ മുതൽ തിരികെ ലഭിക്കും. എന്നാൽ കേസിൽനിന്ന് ഒഴിവാക്കാനിടയില്ല.
ഒന്ന് മുതൽ മൂന്നു മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് മിക്കവാറും ചുമത്തിയിരിക്കുന്നത്. ഐപിസി കേരളാ പോലീസ് ആക്ട്, കൂടാതെ പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസും പ്രകാരമുള്ള വകുപ്പുകളാണിവ. ഇക്കാലത്ത് ഏതാണ്ട് 23000- ത്തോളം വാഹനങ്ങൾ പിടിച്ചെടുത്തതായാണ് ലഭ്യമായ റിപ്പോർട്ട്.