പ്രതിപക്ഷത്തെ ഉണ്ടാക്കാൻ അവരുടെ അഴിമതിക്കും നികുതി വെട്ടിപ്പിനുമെതിരെ കണ്ണടക്കാനോ ?
അഴിമതി ചെയ്യുന്നവർക്ക് അറിയാം കൃത്യമായി അവരുടെ അഴിമതി. അത് കൊണ്ടാണ് 9 പ്രാവശ്യം സമ്മൻസ് കൊടുത്തിട്ടും ED അപീസിൽ കേജ്രിവാൾ ഹാജരാക്കാതെ ഇരുന്നത്. ഓർക്കുക പണ്ട് CBI യുടെ മുന്നിൽ നരേന്ദ്രമോഡിയും, കേരളത്തിൽ സോളാർ അന്വേഷണ കമ്മീഷന്റെ മുൻപിൽ ഉമ്മൻ ചാണ്ടിയും ഒക്കെ ഹാജരായതും ചോദ്യങ്ങൾക്ക് ഉത്തരം കൊടുത്തതും, അതാണ് ഉത്തരവാദിത്തം ഉള്ള ഭരണാധികാരികൾ. ഒളിക്കാൻ ഒന്നും ഇല്ലാത്തവനു ED യേ അല്ല, ഒരു അന്വേഷണ ഏജൻസിയെയും പേടിക്കേണ്ട. ED യേ പേടി ഉണ്ടേൽ ഒളിക്കാൻ പലതും ഉണ്ട് എന്ന് സാരം …
ദേശിയ പാർട്ടി ആയ കോൺഗ്രെസ്സ്, സീതാറാം കേസരിയുടെ കാലം മുതലേ കണക്ക് കൊടുത്തിട്ടില്ല എങ്കിൽ അത് പിഴവ് അല്ല, അഹങ്കാരം ആണ്. ഈ രാജ്യം ഒരു കുടുംബത്തിന്റെ വക ആണ് എന്നും, നിയമസംവിധാനം ഞങ്ങൾക്ക് ബാധകം അല്ല എന്നതിനും കിട്ടിയ പണി.
5000 കോടിക്കു മേൽ ആസ്തി ഉള്ള മിനിമം പത്തു നേതാക്കൾ, 1000 കോടിക്കു മേൽ ആസ്തി ഉള്ള മിനിമം 100 നേതാക്കൾ, 100 കോടിക്കു മേൽ ആസ്തി ഉള്ള മിനിമം 250 നേതാക്കൾ ഏങ്കിലും ഇന്നും കോൺഗ്രസിൽ ഉണ്ട്. ഇവർ ഒക്കെ കോൺഗ്രസ് എന്ന പാർട്ടിയേ ഉപയോഗിച്ച് തന്നെയാണ് ഈ ആസ്തി ഒക്കെ ഉണ്ടാക്കിയത്.. പാർട്ടിയുടെ 11 അക്കൗണ്ടും 250 കോടിയും മരവിച്ചു പോയാൽ പ്രവർത്തകർക്ക് നാരങ്ങ വെള്ളം വാങ്ങി കൊടുക്കാൻ കാശ് ഇല്ലേൽ പൈപ്പ് വെള്ളം കുടിച്ചു പ്രവർത്തകർ പ്രവർത്തിച്ചു കൊള്ളും. കോടികണക്കിന് രൂപ മുടക്കി അല്ലല്ലോ രാഹുൽ ഗാന്ധിയുടെ “മുത്തച്ഛൻ”(അടിച്ചു മാറ്റിയ വാലിൻ പ്രകാരം) ഗാന്ധിജി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി കൊടുത്തതും, അപ്പോൾ ദാരിദ്ര്യത്തിൽ ഉള്ള പ്രവർത്തനം കൊച്ചു മകനും പഠിക്കട്ടെ!
നികുതി വെട്ടിപ്പ്ക്കാർക്ക് കുട പിടിച്ചും, അഴിമതിക്കാർക്ക് സൽക്കാരം കൊടുത്തും ആണ് ഇന്ത്യൻ ഭരണഘടന സംരക്ഷിക്കേണ്ടത് എന്ന് അംബേദ്കർ ആമുഖത്തിൽ ഒന്നും എഴുതി വെച്ചത് ആയി ഞങ്ങൾക്ക് ആർക്കും അറിയില്ല.
തമ്മിൽ യോജിപ്പ് ഇല്ലാത്ത മൂരി, പെരുമ്പാമ്പ്, വേട്ടാവളിയൻ, മരപ്പട്ടി, പഴുതാരാ എല്ലാം കൂടി “മോഡിയെ” താഴെ ഇറക്കുക എന്ന ഒറ്റ അജണ്ടയിൽ പണിയും ആയി ഇറങ്ങുമ്പോൾ, വർഗീയ ഫാസിസ്റ് പ്രസ്ഥാനം ആയ ബിജെപി തിരികെ പണിയില്ല എന്ന് കരുതിയോ? കട്ടും മോട്ടിച്ചും നികുതി വെട്ടിച്ചും ഉള്ള കാശും ആയി ബിജെപിക്കു എതിരെ പണിയാൻ പോകരുത്, പണി പാലും വെള്ളത്തിൽ തിരികെ കിട്ടും എന്ന് ചിന്തിക്കാൻ ഉള്ള മിനിമം ബോധം പോലും ഇല്ലാതെ ആണോ ബിജെപിക്കു എതിരെ ഉണ്ടാക്കാൻ പോകുന്നത്?
ഇന്ത്യയിൽ പ്രതിപക്ഷത്തെ ഉണ്ടാക്കേണ്ട ബാധ്യത ഒന്നും വർഗീയ ഫാസിസ്റ്റു പ്രസ്ഥാനം ആയ ബിജെപിക്കു ഇല്ല. 60 വർഷം ഭരണഘടന സംരക്ഷിച്ചും ആമുഖം വരെ തിരുത്തിയും ഒക്കെ രാജ്യം ഭരിച്ചത് കോൺഗ്രസ്സ് ആണല്ലോ. ആ കഥയും ഭരണ നേട്ടവും പറഞ്ഞു കൊണ്ടു ജനത്തിന്റെ മുന്നിൽ വന്നു വോട്ട് വാങ്ങി മോഡിയെ പുറത്താക്ക്, എന്താ പറ്റില്ലേ? അതോ 60 വർഷത്തെ സ്വന്തം നേട്ടം പറയാൻ ഇപ്പോൾ നാണം തോന്നി തുടങ്ങിയോ?? പ്രതിപക്ഷത്ത് പോലും കണ്ടു പോകരുത് എന്ന് ജനം പറഞ്ഞാൽ അതും മോഡിയുടെ കുറ്റം ആണോ കോൺഗ്രസ്സേ !!news desk kaladwani..8921945001.