ന്യൂഡൽഹി: ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് ലഭിച്ച പ്രമുഖ സ്ഥാനത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇവിടത്തെ പ്രതിപക്ഷ പാർട്ടികൾ നടത്തുന്നതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാന്റെ ഭീകരക്യാംപുകളിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് തെളിവ് ചോദിച്ചവർക്കുള്ള മറുപടിയിലായിരുന്നു ഇത്തരം പ്രതികരണമുണ്ടായത്.ഭീകരതാവളങ്ങളെ ആക്രമിച്ചതിൽ ഇവിടുള്ള ചിലർ പഴിക്കുകയാണ് . അവരെ പാകിസ്താന്റെ പോസ്റ്റർ ബോയ്സ് എന്നാണ് മോദി വിശേഷിപ്പിച്ചത്. അവർ രാജ്യത്തെ തെറ്റായ ദിശയിലേക്കാണ് നയിക്കുന്നത്. ആക്രമണം നടന്നത് അവർ വിശ്വസിക്കുന്നില്ല.പുൽവാമ ആക്രമണത്തെ ഒരു അപകടമെന്നാണ് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് തന്നെയും പറഞ്ഞത്.പ്രതിപക്ഷങ്ങളുടെ ലക്ഷ്യം മോദിയെ മാറ്റുക എന്നതാണെങ്കിൽ തന്റെ ലക്ഷ്യം ഭീകരതയെ ഉന്മൂലനം ചെയ്യുക എന്നതാണെന്ന് മോദി കൂട്ടിചേർത്തു.