പ്രതീക്ഷ അസ്തമിക്കുന്നില്ല ; വിക്രം ലാൻഡറുമായി ആശയവിനിമയം സ്ഥാപിക്കാൻ ഭീമൻ ആന്റിനയുമായി ഇസ്രോ:

പ്രതീക്ഷ അസ്തമിക്കുന്നില്ല ; വിക്രം ലാൻഡറുമായി ആശയവിനിമയം സ്ഥാപിക്കാൻ ഭീമൻ ആന്റിനയുമായി ഇസ്രോ:

ബംഗളൂരു : ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ചന്ദ്രയാൻ ടുവിന്റെ വിക്രം ലാൻഡറുമായി ബന്ധപ്പെടാൻ പുതിയ പദ്ധതിയുമായി ഇസ്രോ .അവസാന വഴി എന്ന നിലയ്ക്ക് ട്രോംബെയിലെ ബാർക്കിന് വിക്രം ലാൻഡറെ ഉണർത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭാഭാ ആറ്റോമിക് റിസേർച്ച് സെന്ററും ,ബെംഗളരൂവിനടുത്തുള്ള ബിയാലാലുവിലുള്ള ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ്‌വർക്കിന്റെ ഭാഗമായ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഒരു ആന്റിനയാണ് വിക്രം ലാൻഡറിനെ പുനരുജ്ജീവിപ്പിക്കാൻ ഇസ്രോ ഉപയോഗിക്കാൻ ഒരുങ്ങുന്നത് .
32 മീറ്റർ വ്യാസമാണ് ആന്റിനയ്ക്കുള്ളത് . ഇതിനു വിക്രം ലാൻഡറുമായി സിഗ്നൽ സ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് . 65 കോടി രൂപ ചെലവിട്ടാണ് ആന്റിന നിർമിച്ചത്. ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -1, മാർസ് ഓർബിറ്റർ മിഷൻ എന്നിവയ്ക്കും ഇതേ ആന്റിന ഉപയോഗികാലിഫോർണിയയിലെ ഗോൾഡ്‌സ്റ്റോൺ, സ്‌പെയിനിലെ മാഡ്രിഡ്, ഓസ്‌ട്രേലിയയിലെ കാൻ‌ബെറ എന്നിവിടങ്ങളിലെ നാസയുടെ ഡീപ് സ്പേസ് നെറ്റ്‌വർക്കുകൾക്കൊപ്പം ഇന്ത്യയിലെ ഭീമൻ ആന്റിനയും പ്രവർത്തിക്കും.ഇത് ബഹിരാകാശ പേടകത്തിൽ നിന്ന് സിഗ്നലുകൾ സ്വീകരിക്കുകയും ബഹിരാകാശ നിയന്ത്രണ കേന്ദ്രത്തിൽ നിന്ന് ബഹിരാകാശ പേടകത്തിലേക്ക് കമാൻഡുകൾ കൈമാറുകയും ചെയ്യും .
കാലിഫോർണിയയിലെ ഗോൾഡ്‌സ്റ്റോൺ, സ്‌പെയിനിലെ മാഡ്രിഡ്, ഓസ്‌ട്രേലിയയിലെ കാൻ‌ബെറ എന്നിവിടങ്ങളിലെ നാസയുടെ ഡീപ് സ്പേസ് നെറ്റ്‌വർക്കുകൾക്കൊപ്പം ഇന്ത്യയിലെ ഭീമൻ ആന്റിനയും പ്രവർത്തിക്കും.ഇത് ബഹിരാകാശ പേടകത്തിൽ നിന്ന് സിഗ്നലുകൾ സ്വീകരിക്കുകയും ബഹിരാകാശ നിയന്ത്രണ കേന്ദ്രത്തിൽ നിന്ന് ബഹിരാകാശ പേടകത്തിലേക്ക് കമാൻഡുകൾ കൈമാറുകയും ചെയ്യും .
സെപ്റ്റംബർ 7 അതിരാവിലെ ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത് സോഫ്റ്റ് ലാൻഡിങ് നടത്തുന്നതിനിടെയാണ് ലാൻഡറുമായി ആശയവിനിമയം നഷ്ടപ്പെട്ടത്.courtesy..janam