പ്രദേശവാസികളെന്ന വ്യാജേന കോണ്‍ഗ്രസ് നേതാക്കളെകൊണ്ട് ലഡാക്ക് ചൈന കൈയ്യേറിയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിൽ.വീണ്ടും രാജ്യവിരുദ്ധതയുമായി രാഹുല്‍ ഗാന്ധി:

പ്രദേശവാസികളെന്ന വ്യാജേന കോണ്‍ഗ്രസ് നേതാക്കളെകൊണ്ട് ലഡാക്ക് ചൈന കൈയ്യേറിയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിൽ.വീണ്ടും രാജ്യവിരുദ്ധതയുമായി രാഹുല്‍ ഗാന്ധി:

പ്രദേശവാസികളെന്ന വ്യാജേന കോണ്‍ഗ്രസ് നേതാക്കളെകൊണ്ട് ലഡാക്ക്  ചൈന കൈയ്യേറിയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിൽ;വീണ്ടും രാജ്യവിരുദ്ധതയുമായി രാഹുല്‍ ഗാന്ധി:

ന്യൂഡല്‍ഹി: പതിവുപോലെ രാജ്യവിരുദ്ധതയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലഡാക്ക് ചൈന കൈയ്യേറിയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗൂഢശ്രമങ്ങളാണ് ഇപ്പോൾ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി രാഹുല്‍ ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോ വ്യാജമെന്ന് തെളിഞ്ഞു.
ലഡാക്കിലെ പ്രദേശവാസികളെന്ന പേരില്‍ കുറച്ച് ആളുകള്‍ സംസാരിക്കുന്ന വീഡിയോയാണ് രാഹുല്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. എന്നാല്‍ ഇവരില്‍ ഭൂരിഭാഗം ആളുകളും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്ന് ഒരു ദേശീയ മാദ്ധ്യമം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ചൈന ലഡാക്ക് കൈയ്യേറി എന്നാണ് ഇവര്‍ വീഡിയോയിലൂടെ ആരോപിക്കുന്നത്.

‘ലഡാക്കികള്‍ പറയുന്നു ചൈന നമ്മുടെ ഭൂമി കൈയ്യേറി, പ്രധാനമന്ത്രി പറയുന്നു ആരും നമ്മുടെ ഭൂമി കൈയ്യേറിയിട്ടില്ല എന്ന്. തീര്‍ച്ചയായും ആരോ കള്ളം പറയുന്നുണ്ട്’ എന്ന കുറിപ്പോടെയാണ് രാഹുല്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിവിധ ചുമതലകള്‍ വഹിക്കുന്നവരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.news courtesy ;janam

വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടവരില്‍ ഡോര്‍ജയ് ഗ്യാല്‍സണ്‍ എന്നയാള്‍ ലേയിലെ യൂത്ത് കോണ്‍ഗ്രസിന്റെ ജില്ല അദ്ധ്യക്ഷനാണ്. മുന്‍പ് കോണ്‍ഗ്രസ് പങ്കുവെച്ച ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഡോ. ഇഷേയ് നംഗ്യാല്‍ എന്നയാളെ 2018 നവംബര്‍ 2ന് ലഡാക്ക് മുനിസിപ്പല്‍ കമ്മിറ്റിയുടെ അദ്ധ്യക്ഷനായി കോണ്‍ഗ്രസ് നിയമിച്ചിരുന്നു എന്നും അന്വേഷണത്തില്‍ കണ്ടെത്തി.

വീഡിയോയിലെ സച്ചിന്‍ മിരുപ എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഇയാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും ഹിമാചലിലെ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‌യുഐയുടെ ജനറല്‍ സെക്രട്ടറിയാണെന്നും വ്യക്തമായി. തുന്ദുപ് നുബു എന്നയാള്‍ ലഡാക്ക് യൂത്ത് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയാണെന്നും കണ്ടെത്തിയിട്ടുണ്ട്.