ന്യൂഡല്‍ഹി: ഞായറാഴ്ച രാംലീല മൈതാനത്ത് നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൊതുപരിപാടിക്ക് ഭീകരാക്രമണ ഭീഷണിയെന്ന് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജെയ്ഷ മുഹമ്മദ് ഭീകരരാണ് മോഡിയ്ക്കെതിരെ ഭീകരാക്രമണം ഉന്നം വയ്ക്കുന്നതെന്നാണ് സൂചന. സുരക്ഷ ശക്തമാക്കാൻ എസ്പിജിക്കും ഡല്‍ഹി പോലീസിനും രഹസ്യാന്വേഷണ വിഭാഗം ജാഗ്രതാ നിര്‍ദേശം നല്കി. ഡല്‍ഹിയിലെ അനധികൃത കോളനികൾ നിയമവിധേയമാക്കപ്പെടുന്ന ഔദ്യോഗിക പ്രഖ്യാപനചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് നാളെ പ്രധാനമന്ത്രി രാംലീല മൈതാനത്തെത്തുന്നത്. അമ്പതിനായിരത്തിലേറെ ജനങ്ങള്‍ ഈ പരിപാടില്‍ പങ്കെടുക്കുമെന്നാണ് സൂചന. പഴുതടച്ച സുരക്ഷയാണ് രാംലീല മൈതാനത്ത് ഒരുക്കിയിരിക്കുന്നത്..