പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദർശനം …ആസൂത്രണം അതീവ രഹസ്യമായി: സൂത്രധാരൻ അജിത് ഡോവൽ:
ന്യൂഡല്‍ഹി:ഇന്ത്യന്‍ സൈനികര്‍ക്ക് ആത്മവിശ്വാസവും ബീജിംഗ് ഭരണകൂടത്തിന് ആശങ്കയും സൃഷ്ടിക്കാന്‍ ഏതാനും നിമിഷമേ ഇന്ത്യക്ക് വേണ്ടിവന്നുള്ളു.എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലഡാക്കിലെ അപ്രതീക്ഷിത സന്ദര്‍ശനത്തിന്റെ അമ്പരപ്പ് ഇപ്പോഴും വിട്ടുമാറാതെ ദേശീയ മാദ്ധ്യമങ്ങള്‍. നിരന്തരം പ്രതിരോധ രംഗത്തെ എല്ലാവാര്‍ത്തകളും കൊടുക്കുന്ന മാദ്ധ്യമങ്ങള്‍ക്കുപോലും മനസ്സിലാകാത്ത വിധം യാത്ര ആസൂത്രണം ചെയ്തത് ഇന്ത്യയുടെ സുരക്ഷാ തന്ത്രങ്ങളുടെ വിജയമാണ്.അതിൽ നമ്മുടെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിന്റെ ബുദ്ധിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ . സംയുക്ത സൈനിക മേധാവിയും കരസേനാ മേധാവിയും പ്രതിരോധമന്ത്രിയും ആഭ്യന്തരമന്ത്രിയും മാത്രമാണ് നരേന്ദ്രമോദി ലഡാക്കിലെത്തും എന്ന വിവരം മുന്‍കൂട്ടി അറിഞ്ഞതെന്നാണ് ഇതര റിപ്പോർട്ടുകൾ.
ലഡാക്കിലെ 14 കോര്‍പ്സിന്റെ ഏറ്റവും തന്ത്രപ്രധാനമായ കേന്ദ്രത്തില്‍ത്തന്നെയാണ് പ്രധാനമന്ത്രിയും,സി.ഡി.എസും,കരസേനാ മേധാവിയും ഹെലികോപ്റ്ററില്‍ വന്നിറങ്ങിയതെന്നതും സേനാംഗങ്ങളെ ആവേശഭരിതരാക്കി. ലേയിലെ നിമു മേഖല കരസേനയുടെ ലഡാക്കിലെ ഏറ്റവും ശക്തമായ താവളങ്ങളിലൊന്നായതിനാലാണ് അത് തിരഞ്ഞെടുക്കാന്‍ കാരണമെന്നും മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര പ്രതിരോധ മന്ത്രാലയം വിവരം അറിയിച്ചതോടെ അന്താരാഷ്ട്രമാദ്ധ്യമങ്ങളും പ്രധാനമന്ത്രിയുടെ വാര്‍ത്ത വന്‍ പ്രാധാന്യത്തോടെ ഏറ്റെടുത്തു. ഇന്ത്യയിലെ ചൈനീസ് എംബസി വഴി വിവരം അറിഞ്ഞ ബീജിംഗിന്റെ പ്രസ്താവന മണിക്കൂറുകള്‍ക്കുള്ളില്‍ വന്നതും ഇന്ത്യയുടെ ജാഗ്രത വെളിവാക്കുന്ന സംഭവമായി ചൂണ്ടിക്കാണിക്കപ്പെടുകയാണ്.