പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ഉദ്ധവ് താക്കറെയും മകന്‍ ആദിത്യ താക്കറെയും:
ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും മകന്‍ ആദിത്യ താക്കറെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ഉദ്ധവ് താക്കറെ ഡല്‍ഹിയിലെത്തുന്നത്. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച്ച.