പ്രധാനമന്ത്രിയെ അവഹേളിച്ചും. കെ സുരേന്ദ്രന്റെ മകളെ അശ്ലീലമായി അപമാനിച്ചും ഖത്തർ പ്രവാസി :

പ്രധാനമന്ത്രിയെ അവഹേളിച്ചും.  കെ സുരേന്ദ്രന്റെ മകളെ അശ്ലീലമായി അപമാനിച്ചും ഖത്തർ പ്രവാസി :

പ്രധാനമന്ത്രിയെ അവഹേളിച്ചും. കെ സുരേന്ദ്രന്റെ മകളെ അശ്ലീലമായി അപമാനിച്ചും ഖത്തർ പ്രവാസി :

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ വെച്ച് അവഹേളിക്കുകയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകളുടെ ഫോട്ടോയുടെ താഴെ അശ്‌ളീല കമന്റ് ഇടുകയും ചെയ്ത പ്രവാസിക്കെതിരെ പ്രതിഷേധം ശക്തം. ബാലികാ ദിനത്തിൽ കെ സുരേന്ദ്രൻ മകൾക്കൊപ്പം പങ്കുവെച്ച ചിത്രത്തിന്റെ താഴെയാണ് അശ്‌ളീല കമന്റ്. അജ്നാസ് അജ്നാസ് എന്ന ഐഡിയിൽ നിന്നാണ് അശ്‌ളീല കമന്റ് വന്നിരിക്കുന്നത്.

ഇയാൾ ഖത്തറിൽ ജിം ട്രെയിനർ ആണെന്നാണ് സൂചന. എന്തായാലും സോഷ്യൽ മീഡിയ ഒന്നടങ്കം ഇതിനെതിരെ രംഗത്തെത്തുകയും നിയമ നടപടി സ്വീകരിക്കുകയുമാണ്. ഖത്തർ ഇന്ത്യൻ എംബസിക്ക് പരാതി നൽകുകയും കൂടാതെ ഖത്തർ മിനിസ്ട്രിയുടെ ഫേസ്‌ബുക്ക് പേജിൽ പ്രതിഷേധം അറിയിക്കുകയും ചെയ്യുകയാണ് ബിജെപി അനുഭാവികൾ. സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി നേതാവ് പ്രകാശ് ബാബുവും രംഗത്തെത്തി.

അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ,

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകളെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അധിക്ഷേപിച്ചിട്ട് ഏതെങ്കിലും സാംസ്കാരിക നായകന്മാരോ സ്ത്രീ -മനുഷ്യാവകാശ പ്രവർത്തകരോ ബാലാവകാശ കമ്മീഷനോ രാഷ്ട്രീയ നേതാക്കളോ പ്രതികരിച്ചതായി കണ്ടില്ല. ഇതാണോ നവോത്ഥാന കേരളത്തിൻ്റെ നിലപാട്. മാധ്യമങ്ങൾക്ക് ഇതൊരു വാർത്തയെ അല്ല പോലും..

വാൽക്കഷണം :സാംസ്കാരികന്മാർ ഇതിലൊന്നും ഓരിയിടില്ല.. അവർക്കെന്തെങ്കിലും തടയണം. മാധ്യമങ്ങൾ, വേണ്ടിടത്ത് എപ്പോഴെങ്കിലും വല്ലതും പറഞ്ഞു കേട്ടിട്ടുമില്ല. കൊമ്പന്റെ വഴിയേ മോഴയും എന്ന പോലെ .പിന്നെ വീരവാദം മുഴക്കുന്ന രാഷ്ട്രീയക്കാർ…മുണ്ടുരിയലോ മറ്റോ ആയിരുന്നെങ്കിൽ ഒരു കൈ നോക്കിയേനെ. മലയാളികളായ ഹിന്ദു സമൂഹത്തിനു പ്രതികരണ ശേഷിയുമില്ല …news courtesy. brave india