പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മനിയിലെത്തി : ബെര്‍ലിനില്‍ ഉജ്ജ്വല സ്വീകരണം:
വിമാനത്താവളത്തില്‍ അദ്ദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി.
മൂന്ന് ദിവസത്തെ യൂറോപ്പ് പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മനിയുടെ തലസ്ഥാനമായ ബെര്‍ലിനില്‍ എത്തി. കുറച്ച് സമയത്തിന് ശേഷം അദ്ദേഹം ബെര്‍ലിനില്‍ നടക്കുന്ന ഇന്ത്യ-ജര്‍മ്മനി ഐജിസി യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
വൈകുന്നേരം ജര്‍മനിയിലെ വിദേശ ഇന്ത്യക്കാരെ അദ്ദേഹം അഭിസംബോധന ചെയ്യും. മേയ് മൂന്നിന് ബെര്‍ലിനില്‍ നിന്ന് പ്രധാനമന്ത്രി ഡെന്മാര്ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗനിലെത്തും.
ബര്‍ലിന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. വിമാനത്താവളത്തില്‍ അദ്ദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി.
വെല്ലുവിളികള്‍ക്കിടയിലും ഈ സന്ദര്‍ശനം വളരെ പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ സന്ദര്‍ശനത്തില്‍, ഇന്ത്യയുടെ സമാധാനവും സമൃദ്ധിയും എന്ന ലക്ഷ്യത്തിന്റെ പ്രധാന ഭാഗമായ എല്ലാ സഹപ്രവര്‍ത്തകരെയും ഞങ്ങള്‍ കാണും- അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഇന്റര്‍ ഗവണ്മെന്റല് കണ്സള്ട്ടേഷന് (ഐജിസി) ജര്‍മ്മനിയുമായി മാത്രമാണ്, ഇത് രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്നു. ആറാം ഐജിസിക്ക് ശേഷം ഉന്നതതല വട്ടമേശ യോഗം നടക്കും. പ്രധാനമന്ത്രിയും ചാന്‍സലര്‍ ഷോള്‍സും ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.courtesy……