ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സൗഹൃദ ദിന ആശംസകള്‍ നേര്‍ന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ എംബസിയുടെ ഔദ്യോഗിക പേജിലാണ് മോദിയുടെയും നെതന്യാഹുവിന്‍റെയും ചിത്രങ്ങളും ആശംസാക്കുറിപ്പും നല്‍കിയിരിക്കുന്നത്.
ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ ഇന്ത്യ! നമ്മുടെ സൗഹൃദവും സഹവര്‍ത്തിത്വവും ഇനിയും ഉയരങ്ങളിലെത്തട്ടെ” എന്നാണ് കുറിപ്പില്‍ പറയുന്നത്. ഷോലെ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ ‘യേ ദോസ്തി ഹം നഹി തോഡേംഗെ’ എന്ന ഗാനത്തിന്‍റെ വരികളും നെതന്യാഹു ട്വീറ്റിനൊപ്പം കുറിച്ചിട്ടുണ്ട്. കൈകോര്‍ത്ത് നില്‍ക്കുന്ന നെതന്യാഹുവിന്‍റെയും മോദിയുടെയും ചിത്രങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ഗാനങ്ങൾ നൽകിയിരിക്കുന്നത്.
അടുത്തമാസം നെതന്യാഹു ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് പിന്നാലെ മോദിയെ അഭിനന്ദിച്ച് ആദ്യമെത്തിയ ലോകനേതാക്കളില്‍ ഒരാളും ബെഞ്ചമിന്‍ നെതന്യാഹുവാണ്.(കടപ്പാട്..തത്വമയി ന്യൂസ്:)