കൊച്ചി : നാട് ദുരന്തത്തെ അതിജീവിക്കാൻ ശ്രമിക്കുമ്പോഴും , ജനങ്ങൾക്കിടയിൽ വേർതിരിപ്പുണ്ടാക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റുകൾ സജീവമാകുന്നു . കഴിഞ്ഞ പ്രളയ കാലത്ത് തിരുവനന്തപുരം അടക്കമുള്ള തെക്കൻ ജില്ലകൾക്ക് സഹായമെത്തിക്കാൻ വടക്കൻ ജില്ലക്കാർ മുന്നിട്ടിറങ്ങിയതായും, എന്നാൽ ഇന്ന് വടക്കൻ ജില്ലക്കാർ സഹായങ്ങളൊന്നും ലഭിക്കാത്ത അവസ്ഥയിലാണെന്നുമൊക്കെയാണ് പോസ്റ്റുകൾ . തെക്കൻ ജില്ലക്കാർ ദുരന്ത സ്ഥലങ്ങളിലേക്ക് സഹായങ്ങൾ എത്തിക്കുന്നില്ലെന്നും ഇത്തരം പോസ്റ്റിൽ പറയുന്നു.
കാസർകോട് സ്വദേശിയും,അഭിഭാഷകനുമായ ജംഹാഗീർ ആമീന റസാഖ് എന്നയാളിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഏറെ വിവാദമാകുന്നത് . ദുരിതത്തെ അതിജീവിക്കാനും ,വെള്ളത്തിൽ കുടുങ്ങികിടക്കുന്ന സഹോദരങ്ങളെ രക്ഷിക്കാനുമായി നാടൊന്നടങ്കം ശ്രമിക്കുമ്പോൾ ജഹാംഹീറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ ജനങ്ങൾക്കിടയിൽ സപ്ർധ ഉണ്ടാക്കും വിധത്തിലുള്ളതാണ് .
മലബാറും തിരുവിതാകൂറും തമ്മിൽ വലിയ അന്തരമുണ്ട്. നിങ്ങൾ “പ്രാർത്ഥിക്കാം” എന്ന് ഫേസ്ബുക്കിൽ കമന്റ് ചെയ്യും. ഞങ്ങൾ കമന്റ് ഒന്നും ചെയ്യില്ല, ഉമ്മറത്ത് അന്നവുമായി വരും. നിങ്ങളുടെ ടോയിലറ്റ് അടക്കം ക്ളീൻ ചെയ്തുതിരിച്ചുപോകും…!!നാട്ടുചൊല്ലു സത്യമാണ്, തെക്കനേയും മൂർഖനേയും ഒരുമിച്ചുകണ്ടാൽ ആദ്യം കൊല്ലേണ്ടത് തെക്കനെയാണ്…! കഴിഞ്ഞ വർഷം ഈ മാസം, എന്റെ കാറിൽ ഡ്രൈവ് ചെയ്തെത്തി ഞാൻ ചെങ്ങന്നൂരിലെ ഒരു കക്കൂസ് കഴുകുകയായിരുന്നു… നന്ദികെട്ട പട്ടികളെ…! അവന്റമ്മേടെ പ്രാർത്ഥന ‘ ഇങ്ങനെ പോകുന്നു ഫെയ്സ്ബുക്ക് പോസ്റ്റുകൾ .
സിപിഎം അനുഭാവിയായ ജഹാംഗീർ റസാഖ് മുൻപ് സൈന്യത്തെ അധിക്ഷേപിച്ചും,വർഗീയത ഉളവാക്കും വിധത്തിലും ഫെയ്സ്ബുക്ക് പോസ്റ്റുകൾ ഇട്ടിരുന്നു .
കൊല്ലത്ത് നിന്നും മത്സ്യത്തൊഴിലാളികൾ സ്വന്തം വള്ളങ്ങളുമായാണ് ദുരന്ത മുഖങ്ങളിലേക്ക് പുറപ്പെട്ടിരിക്കുന്നത് . കൊല്ലം,തിരുവനന്തപുരം,ആലപ്പുഴ,കോട്ടയം ജില്ലകളിൽ മലപ്പുറം,കോഴിക്കോട്,വയനാട്,ഇടുക്കി എന്നീ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യാനുള്ള സാധനങ്ങളുടെ കളക്ഷൻ പോയിന്റുകളും ആരംഭിച്ചിട്ടുണ്ട് .ഇതൊന്നും സൂചിപ്പിക്കുക പോലും ചെയ്യാതെയാണ് കണ്ണുമടച്ച് സഹായമനസ്ക്കരായി ഇറങ്ങി തിരിച്ചവർക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ ഇടുന്നത്.പ്രളയവുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ നൽകുന്നവർക്കെതിരെ നടപടി കൈക്കൊള്ളുമെന്ന് പറയുമ്പോഴും ഇത്തരത്തിൽ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റുകൾക്കെതിരെ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ല.(കടപ്പാട്..ജനം)