കൊച്ചി: പ്രളയദുരിത്വാശ്വാസ അപേക്ഷകളില്‍ തീര്‍പ്പ് കല്പ്പിക്കുന്നതില് പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ് മൂലം ഹൈക്കോടതിയില്‍. മൂന്നാംഘട്ടത്തില്‍ ലഭിച്ച രണ്ടര ലക്ഷത്തോളം അപേക്ഷകളില്‍ വെറും 571 അപേക്ഷകളാണ് തീര്പ്പാക്കാനായതെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നു. അപ്പീലുകളില്‍ അന്തിമ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കേരളത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയം കഴിഞ്ഞ് ഒരു വര്‍ഷമാകാറായിട്ടും സഹായ വിതരണം എങ്ങുമെത്തിയില്ല എന്ന മാദ്ധ്യമവാര്‍ത്തകളെ തുടര്‍ന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടുകയായിരുന്നു. അപേക്ഷകളില്‍ അവ്യക്ത തുടരുന്നുവെന്നും അപ്പീലുകളില്‍ അന്തിമ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്നും സംസ്ഥാന സര്‍ക്കാര്‍ ബോധിപ്പിച്ചു.
അപ്പീലുകളുടെ എണ്ണം കൃത്യമായി പറയണമെങ്കില്‍ അപേക്ഷകള്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യണം. നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ ജില്ലകള്‍ തോറും ഈ മാസം 20 മുതല്‍ അടുത്ത മാസം 2 വരെ യോഗങ്ങള്‍ നടത്തും. സര്‍ക്കാര്‍ നടപടികള്‍ ജനങ്ങളെ നേരിട്ട് ബോധ്യപ്പെടുത്തുന്നത് ലോകത്തിലെ ആദ്യത്തെ നടപടിയെന്നും സര്‍ക്കാര്‍ കോടതിയില്‍ അവകാശപ്പെട്ടു.(courtesy:Janam)