പ്രളയഭീതിയിൽ കേരളം;തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ,പത്തനംതിട്ടയിൽ ഉരുൾപൊട്ടി:
കേരളം വീണ്ടും പ്രളയഭീതിയിൽ. സംസ്ഥാനത്ത് ഇന്നലെ രാത്രിയിൽ തുടങ്ങിയ മഴ ശക്തമായി തുടരുമ്പോൾ ,വീണ്ടും അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.
കഴിഞ്ഞ പ്രളയത്തിന് ശേഷം പത്തനംതിട്ടയിൽ ആദ്യമായാണ് എത്രയും കനത്ത മഴ ഉണ്ടായിട്ടുള്ളത് . മൂന്നു മണിക്കൂറിനുള്ളിൽ 70 മില്ലിലിറ്റർ മഴയാണിവിടെ പെയ്തത്. മലയാലപ്പുഴയിലാണ് ഉരുൾ പൊട്ടലുണ്ടായി വീടുകളിൽ വെള്ളം കയറിയത്. തലസ്ഥാനത്തു ഇടിയോടു കൂടിയ മഴയിൽ താഴ്ന്ന പദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിട്ടുണ്ട്.മൽസ്യ തൊഴിലാളികൾക്ക് കടലിൽ പോകരുതെന്ന നിർദേശവും നൽകിയിട്ടുണ്ട്.
മഴ അതിരൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. അടിയന്തര സാഹചര്യത്തില്‍ 0471 2333101 എന്ന നമ്പറില്‍ വിളിക്കാം
വൈകുന്നേരത്തോടെ വടക്കന്‍ ജില്ലകളിലും മഴകനക്കുമെന്ന് അറിയിപ്പുണ്ട്. നദിക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. മലയോര മേഖലകളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണെന്ന് നിര്‍ദേശമുണ്ട്.