തിരുവനന്തപുരം: പ്രളയ സെസ് ഇന്ന് മുതല്‍ പ്രബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് 928 ഉല്‍പന്നങ്ങളുടെ വില കൂടും. 12%, 18%, 28% നിരക്കില്‍ ജി എസ് ടിയുള്ള ഉല്‍പന്നങ്ങള്‍ക്കാണ് ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്കു കാല്‍ ശതമാനമാണു സെസ്. ഹോട്ടല്‍ ഭക്ഷണം, ബസ്, ട്രെയിന്‍ ടിക്കറ്റുകളെ സെസില്‍നിന്നു ഒഴിവാക്കിയിട്ടുണ്ട്. ഏതായാലും സെസ് ഏര്‍പ്പെടുത്തുന്നതോടെ സംസ്ഥാനത്ത് വിലക്കയറ്റം ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്.
ജിഎസ്ടി ഇല്ലാത്തതും 5% ജിഎസ്ടി ഉള്‍പ്പെടുന്നതുമായ ഉല്‍പന്നങ്ങള്‍ക്കും പ്രളയ സെസില്ല. സെസ് നിലവില്‍ വരുന്നതോടെ കേരളത്തില്‍ വില്‍ക്കുന്ന ഉല്‍പന്നങ്ങലുടെ എം ആര്‍ പിയില്‍ വ്യത്യാസം വരുത്താനാണ് സാധ്യത.