“പ്രവാസികൾ വരണമെന്ന് നിർബന്ധമില്ലെങ്കിലും സ്വർണം വരണം” : പിണറായി സർക്കാരിനെ പരിഹസിച്ച് മുൻ വിജിലൻസ് മേധാവി:
സ്വർണ കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസ്. പ്രവാസികളെ തിരികെയെത്തിക്കുന്നതിൽ പിണറായി സർക്കാരെടുക്കുന്ന നിഷേധാത്മക നിലപാടോട് ബന്ധിപ്പിച്ചാണ് , ജേക്കബ് തോമസ് സർക്കാരിനെ പരിഹസിച്ചത്.
മുഖ്യ വികസന മാർഗം എന്ന തലക്കെട്ടോടെ “സ്വർണം പ്രവാസി നാട്ടിൽ നിന്നും വരണം. പ്രവാസികൾ വരണമെന്ന് നിർബന്ധമില്ല ! സ്വർണത്തിളക്കത്തോടെ നാം മുന്നോട്ട് !! എന്ന് ഫേസ്ബുക്കിൽ ജേക്കബ് തോമസ് കുറിച്ചു.News courtesy to.. Brave Indaia news