കണ്ണൂർ ; കണ്ണൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം പ്രത്യേക സംഘം അന്വേഷിക്കും .കണ്ണൂർ നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി വി.എ.കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിനാണു അന്വേഷണ ചുമതല. 15 കോടി ചിലവിൽ നിർമ്മിച്ച ഓഡിറ്റോറിയത്തിന് ആന്തൂർ നഗരസഭ പെർമിറ്റ് നൽകാത്തതിൽ മനം നൊന്താണ് പ്രവാസി വ്യവസായി സാജൻ ജീവനൊടുക്കിയത്.
ഇതിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ അന്വേഷണ സംഘത്തെ നിയമിച്ചത്.