പ്രശസ്ത നടന്‍ ശശി കലിംഗ അന്തരിച്ചു: അന്ത്യം കരൾരോഗത്തെ തുടർന്ന്:
കോഴിക്കോട്: പ്രശസ്ത നടൻ ശശി കലിംഗ (59) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
കരള്‍രോഗത്തെ തുടര്‍ന്നായിരുന്നു മരണം.. ശശി കലിംഗയുടെ യഥാര്‍ഥ പേര് വി. ചന്ദ്രകുമാര്‍ എന്നാണ്.
നാടകവേദിയില്‍ നിന്ന് ചലച്ചിത്ര ലോകത്തേക്ക് എത്തപ്പെട്ട താരമാണ് അദ്ദേഹം.അഞ്ഞൂറിലധികം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് .
വെള്ളിമൂങ്ങ, പാലേരി മാണിക്യം,കേരള കഫേ, തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് .