പ്രശാന്ത സുന്ദരമായൊഴുകുന്ന ജലാശയത്തിൽ കല്ലെടുത്തെറിയുന്നപോലെ…? തുടക്കത്തിലേ വെറുപ്പിന്റെ ,വിദ്വേഷത്തിന്റെ വെടിമരുന്നിട്ട് ഒരു സിനിമ:
എന്താണ് സിനിമ എന്നൊന്നും ചോദിക്കരുത്.ചിലർക്ക് പ്രമേയമോ,അല്ലെങ്കിൽ ദേശീയത പോലുള്ള വിഷയങ്ങളിലോ ഒന്നും യാതൊരു ചിന്തയുമില്ലാത്തവരായിരിക്കാം. ഇപ്പോൾ സിനിമാ വിഷയമായി കൈകാര്യം ചെയ്യാനെടുത്തിരിക്കുന്നത് 1921 ലെ മലബാർ കലാപത്തിൽ ഒരു വ്യക്തി ചെയ്തു കൂട്ടിയ കൊടുംക്രൂരതകളെ മഹത്വവത്കരിയ്ക്കാനുദ്ദേശിച്ചാണെന്നാണ് നിഷ്കളങ്കരായ ജനസമൂഹം കരുതുന്നത്.അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല.ഇന്നീ സിനിമയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നവരിൽ എത്ര പേർ ചൈന ഇപ്പോൾ നടത്തിയ ആക്രമണത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട് എന്ന് മാത്രം നോക്കിയാൽ മതി ..!; 20 വീര ജവാന്മാരുടെ ബലിദാനത്തെ കുറിച്ച് എന്ത് പറഞ്ഞിട്ടുണ്ട്. അപ്പോൾ അവർക്ക് വിഷയം അഥവാ ലക്ഷ്യം മറ്റെന്തോ ആണ് എന്ന് പൊതുസമൂഹം ചിന്തിച്ചാൽ…?
മലബാർ കലാപത്തിൽ ഒരു വ്യക്തി ചെയ്ത് കൂട്ടിയ കൊടും ക്രൂരതകൾ ചരിത്രകാരന്മാർ എഴുതി വച്ചിട്ടുണ്ട്.അതുകൊണ്ട് തന്നെ ഇത്തരം ക്രൂരതകളെ പുതുതലമുറസിനിമയാക്കി പുതു തലമുറയെ പഠിപ്പിക്കേണ്ടതുണ്ടോ എന്നത് മറ്റൊരു വിഷയം മറ്റ് ചിലർക്ക്.
ഇവിടെ ഒരു കാര്യം നിസംശയം പറയാം. എതിർപ്പുകൾ ഉണ്ടാകുമെന്നറിഞ്ഞു കൊണ്ട് തന്നെയാണ് ഈ സിനിമ തുടങ്ങുന്നതെന്നത് തർക്കമറ്റ വിഷയമാണ്.എന്തെന്നാൽ ചിലർക്കൊക്കെ എതിർപ്പിനെ വിറ്റ് കാശാക്കുക ,പ്രശ്നങ്ങളൊന്നുമില്ലാത്ത സമൂഹത്തിൽ വെറുപ്പിന്റെ അല്ലെങ്കിൽ വിദ്വേഷത്തിന്റെ ഒരു കനലെറിഞ്ഞ് കുത്തിത്തിരിപ്പുണ്ടാക്കുക എന്ന ലക്ഷ്യമാണ് ഈ സിനിമക്ക് പിന്നിലുമെന്നത് ഏവർക്കും അറിയാവുന്നതല്ലേ നിഷ്കളങ്കരെ..? പ്രശാന്ത സുന്ദരമായൊഴുകുന്ന ജലാശയത്തിൽ കല്ലെടുത്തെറിയുന്നപോലെ…? R.Subhash.Rtd Indian Navy