പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവർ കൂട്ടത്തോടെ പിടിയിൽ..മലപ്പുറത്ത് ; 30,250 രൂപ വീതം ഒറ്റ ദിവസം പിഴയടച്ചത് 13 രക്ഷകർത്താക്കൾ:

പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവർ കൂട്ടത്തോടെ  പിടിയിൽ..മലപ്പുറത്ത്  ; 30,250 രൂപ വീതം ഒറ്റ ദിവസം പിഴയടച്ചത് 13 രക്ഷകർത്താക്കൾ:

പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവർ കൂട്ടത്തോടെ പിടിയിൽ..മലപ്പുറത്താണ് സംഭവം:  30,250 രൂപ വീതം ഒറ്റ ദിവസം പിഴയടച്ചത് 13 രക്ഷകർത്താക്കൾ:

മലപ്പുറം: കുട്ടികൾ വാഹനമോടിച്ച കേസിൽ മാതാപിതാക്കൾക്ക് കൂട്ടത്തോടെ പിഴയിട്ട് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. വിവിധ കേസുകളിലായി ഒറ്റ ദിവസം കൊണ്ട് കോടതി ശിക്ഷിച്ചത് 13 രക്ഷിതാക്കളെ.. ഓരോരുത്തര്‍ക്കും 30,250 രൂപ വീതമാണ് കോടതി പിഴ വിധിച്ചത്.

പിഴയടച്ചില്ലെങ്കില്‍ രണ്ടാഴ്ചത്തെ തടവ് ശിക്ഷയനുഭവിക്കണമെന്നും കോടതി വിധിച്ചതോടെ പണമില്ലെന്ന് വിലപിച്ചവർ നിമിഷങ്ങൾക്കകം പണം സംഘടിപ്പിച്ച് തടവിൽ നിന്നും തടിയൂരി.

പോലീസ് നടത്തിയ ഇത്തരം പരിശോധന അഭിനന്ദനം അർഹിക്കുന്നു.ഇത്തരം പരിശോധന എല്ലാ ജില്ലകളിലും അവശ്യം വേണമെന്നാണ് പൊതുസമൂഹം ചൂണ്ടിക്കാട്ടുന്നത് . പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയിൽ 18 വയസ്സിനു താഴെയുള്ള ആൺ പെൺ കുട്ടികൾ ഇരുചക്ര വാഹനമോടിച്ച് തലങ്ങും വിലങ്ങും പായുന്നത് ഒരു നിത്യ സംഭവമാണ്. സ്കൂളുകൾ കേന്ദ്രീകരിച്ചാണ് കൂടുതൽ കുട്ടികളും ഇത്തരത്തിൽ രണ്ടും മൂന്നും പേരെ കയറ്റി പായുന്നതെന്നു കാണാം. A I ക്യാമറയെ ഇക്കൂട്ടർക്ക് ഭയക്കേണ്ടിയും വരുന്നില്ല.news desk kaladwani news..9037259950