പൗരത്വ നിയമത്തിനെതിരെ സംസാരിക്കാൻ പി ജയരാജന് അവസരമൊരുക്കി ; വാഫി സെന്റർ പ്രിൻസിപ്പലിനെയും , സെക്രട്ടറിയേയും പുറത്താക്കി സമസ്ത:
കണ്ണൂർ : പൗരത്വ നിയമത്തിനെതിരെ പ്രസംഗിക്കാൻ സി.പി.എം നേതാവ് പി. ജയരാജന് അവസരം നൽകിയ വാഫി സെന്റർ പ്രിൻസിപ്പലിനെയും ,സെക്രട്ടറിയേയും പുറത്താക്കി സമസ്ത .
നിലമ്പൂർ കാളികാവിലെ വാഫിസെന്റർ പ്രിൻസിപ്പൽ ഡോ. ലുക്മാൻ വാഫി ഫൈസി അസ്ഹരിയെയും , ഡയറക്ടർ ഇബ്രാഹിം ഫൈസിയെയുമാണ് പുറത്താക്കിയത് . സമസ്ത വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് വാഫി സെന്റർ.
ഇക്കാര്യം പി. ജയരാജൻ തന്നെയാണ് ഫെയ്സ്ബുക്കിൽ കുറിച്ചത്. സമസ്തയുടേത് ആദർശ പാപ്പരത്തമാണെന്നാണ് ജയരാജൻ പ്രസ്താവിച്ചത് . ജയരാജന് സംസാരിക്കാൻ അവസരം നൽകിയതിനെത്തുടർന്ന് തന്നെ കാമ്പസിൽ നിന്നും ഒഴിവാക്കിയെന്ന് ലുക്മാൻ വാഫി ഫൈസിയും സാമൂഹികമാദ്ധ്യമത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.courtesy..Janam