പൗരത്വ ഭേദഗതി ബില്ല് തിങ്കളാഴ്ച(നാളെ) ലോക്‌സഭയില്‍ അവതരിപ്പിക്കും:

പൗരത്വ ഭേദഗതി ബില്ല് തിങ്കളാഴ്ച(നാളെ)  ലോക്‌സഭയില്‍ അവതരിപ്പിക്കും:

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ നാളെ ലോക്‌സഭയില്‍ അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്. 1955 ലെ പൗരത്വ ബില്ലാണ് ഭേദഗതി ചെയ്യുന്നത്.

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്‌ളാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനര്‍, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ എന്നീ കുടിയേറ്റക്കാര്‍ക്ക് മതിയായ രേഖകളില്ലെങ്കിലും ഇന്ത്യന്‍ പൗരത്വം നല്‍കുക എന്നാണ് ബില്ലിലെ പ്രധാന ഭേദഗതി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്ര മേഖലകളെ ബില്ലില്‍ നിന്നും ഒഴിവാക്കും.