ദില്ലി: : ഒഡീഷയിലെ പുരി തീരത്ത് നാശം വിതച്ച ഫോനി… കടലിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഇൻസ്പെക്ടർ ജനറൽ… ജനറൽ കെ.ആർ സുരേഷ് പറഞ്ഞു. ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് വ്യാപക നാശനഷ്ടം ഉണ്ടാക്കിയെങ്കിലും കടലിൽ ജീവഹാനിയോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലായെന്നും സുരേഷ് പറഞ്ഞു.
ഓഖി ചുഴലിക്കാറ്റിനു ശേഷം ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷാപ്രവര്ത്തനത്തിന് പുതിയ മാനദണ്ഡങ്ങൾ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാ രുമായും ജില്ലാ കളക്ടർമാരുമായും,എൻ.ഡി.ആർ.എഫ്. മായും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾക്കും ആവശ്യ സൗകര്യങ്ങൾ എത്തിക്കുന്നതിനും നേതൃത്വം നല്കിയത്.പ്രാദേശിക ആസ്ഥാനങ്ങളിൽ നിന്നുള്ള മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് കോസ്റ്റ് ഗാർഡ് അതീവ ജാഗ്രത പുലര്ത്തിയിരുന്നു. 14 കപ്പലുകളും വിമാനവും ആണ് കോസ്റ്റ് ഗാർഡ് ഒരുക്കിയിരുന്നത്.ഒഡീഷയിലെ 13 ജില്ലകളില് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടങ്ങളിൽ നിന്നുള്ള 11 ലക്ഷത്തോളം പേരെ മാറ്റി പാർപിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ പേരെ ഒഴിപ്പിക്കുന്ന ദുരന്ത നിവാരണ നടപടിയാണിത്.