ബംഗളൂരു കലാപം; മരണം മൂന്നായി : ശക്തമായ നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ:
ബംഗളുരു : കിഴക്കൻ ബംഗളൂരുവിൽ ഇന്നലെ രാത്രിയുണ്ടായ കലാപത്തിൽ മരിച്ചവരുടെയെണ്ണം മൂന്നായി. നിയമം കയ്യിലെടുക്കുന്നവർക്കു നേരെ നിർദ്ദയമായ നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ പ്രഖ്യാപിച്ചു.
കോൺഗ്രസ് എംഎൽഎയുടെ ബന്ധു വിവാദ കാർട്ടൂൺ പോസ്റ്റ് ചെയ്തതിൽ പ്രവാചക നിന്ദയാരോപിച്ചാണ് മുസ്ലിം തീവ്രവാദികൾ തെരുവിൽ അക്രമമഴിച്ചു വിട്ടത്.കലാപകാരികൾ എംഎൽഎയുടെ വീടിനു തീയിടുകയായിരുന്നു..പോലീസ് വെടിവെപ്പിൽ മരിച്ച മൂന്നു പേരിൽ ഒരാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.