കൊല്‍ക്കത്ത: മുന്‍ കേന്ദ്രമന്ത്രി എ എസ് അലുവാലിയ, സത്യപാല്‍ സിംഗ് എന്നിവരുള്‍പ്പെടുന്ന ബിജെപി സംഘം ബംഗാളില്‍ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ തൃണമൂല്‍ അക്രമം നടന്ന മേഖലകളില്‍ സന്ദര്‍ശനം നടത്തി.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വിശദമായ റിപ്പോര്‍ട്ടു സമര്‍പ്പിക്കും. എന്നാൽ കാര്യങ്ങള്‍ വിലയിരുത്താന്‍ എത്തിയ ബിജെപി സംഘത്തിന് നേരെ പൊലീസ് കയ്യേറ്റത്തിന് ശ്രമിച്ചതായും വാർത്തയുണ്ട്..
ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസില്‍ ജൂണ്‍ 8 ന് ഉണ്ടായ സംഘര്‍ഷത്തില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്സ് അക്രമത്തില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ വഹിച്ച് കൊണ്ടുള്ള വിലാപയാത്രയും സംഘര്‍ഷത്തിലാണ് കലാശിച്ചത്.(photo curtesy : ANI )