ബന്ധുവിന്റെ സംസ്ക്കാര ചടങ്ങുകള്‍ ആള്‍ക്കൂട്ടമില്ലാതെ നടത്തി ഒമര്‍ അബ്ദുള്ള ; തീരുമാനം അഭിനന്ദനാര്‍ഹമെന്ന് പ്രധാനമന്ത്രി:
ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസം അന്തരിച്ച ഒമര്‍ അബ്ദുള്ളയുടെ അമ്മാവന്റെ ശവസംസ്ക്കാര ചടങ്ങുകള്‍ ആള്‍ക്കൂട്ടം ഒഴിവാക്കി നടത്തിയതിനായിരുന്നു പ്രധാനമന്ത്രി അദ്ദേഹത്തെ അഭിനന്ദിച്ചത്. ഒമര്‍ അബ്ദുള്ളയ്ക്കും കുടുംബത്തിനും അനുശോചനം അറിയിച്ചു കൊണ്ടുള്ള ട്വിറ്റീലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
‘ഒമര്‍ അബ്ദുള്ള, താങ്കളെയും കുടുംബത്തെയും എന്റെ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.ദു:ഖത്തിന്റെ ഈ വേളയില്‍ സംസ്ക്കാര ചടങ്ങുകള്‍ ആള്‍ക്കൂട്ടമില്ലാതെ നടത്താനുള്ള തീരുമാനം അഭിനന്ദനാര്‍ഹമാണ്. ഇത് കൊറോണക്കെതിരായുള്ള ഇന്ത്യയുടെ പോരാട്ടത്തിന് ശക്തി പകരും’. പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.