ബസിന് കറന്റടിച്ച് 9 മരണം: 35 ലേറെ പേര്‍ക്ക് പരിക്ക്: ദാരുണമായ അപകടം ഒഡീഷയിൽ: Bus Electrocuted in Berhampur at Odisha:
ബെർഹാംപൂർ: ഓവർഹെഡ് പവർ ട്രാൻസ്മിഷൻ ലൈനില്‍ തട്ടിയ ബസിന് കറന്റടിച്ചും തുടർന്നുണ്ടായ തീപിടിത്തത്തിലും ഒമ്പത് പേർ മരിക്കുകയും 30 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഗോലന്താരയ്ക്ക് സമീപമുള്ള തുളു വില്ലേജില്‍ ഇന്നാണ് അപകടം നടന്നത്.
അടുത്തുള്ള ഗ്രാമത്തിൽ വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുക്കാനായി പോകുകയായിരുന്ന യാത്രക്കാര്‍ കയറിയ, ജംഗൽപാഡുവിൽ നിന്ന് ചിക്കരടയിലേക്ക് പോകുന്ന ബസ് … 11 കെവി പവർ ട്രാൻസ്മിഷൻ ലൈനില്‍ തട്ടി അപകടത്തില്‍പ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പരിക്കേറ്റവരെ എംകെസിജി മെഡിക്കൽ കോളേജിലും ബെർഹാംപൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ബസിനുള്ളിൽ കുടുങ്ങിയവരെ നാട്ടുകാരും പൊലീസും അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്തെത്തി യാത്രക്കാരെ രക്ഷപ്പെടുത്തി.ഏതാണ്ട് 37 പേരോളം യാത്രക്കാർ ബസ്സിലുണ്ടായിരുന്നതായാണ് വാർത്ത .
മരണമടഞ്ഞവർക്ക് ഒഡീഷ മുഖ്യമന്ത്രി രണ്ട് ലക്ഷം രൂപ വീതം എക്സ് ഗ്രെഷ്യ പേയ്മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.