ബാലാക്കോട്ടിൽ സ്ക്കൂളിനു നേരെ പാകിസ്ഥാന്റെ ഷെല്ലാക്രമണം ; നിമിഷങ്ങളുടെ വ്യത്യാസത്തിൽ തകർത്തെറിഞ്ഞ് ഇന്ത്യൻ സൈന്യം – വീഡിയോ:

ബാലാക്കോട്ടിൽ സ്ക്കൂളിനു നേരെ പാകിസ്ഥാന്റെ ഷെല്ലാക്രമണം ; നിമിഷങ്ങളുടെ വ്യത്യാസത്തിൽ തകർത്തെറിഞ്ഞ് ഇന്ത്യൻ സൈന്യം – വീഡിയോ:

ശ്രീനഗർ ; ബാലാക്കോട്ടിലെ സാധാരണക്കാർക്ക് നേരെ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തെ തകർത്തെറിഞ്ഞ് ഇന്ത്യൻ സൈന്യം . ബാലാക്കോട്ടിലെയും , മേന്ധറിലെയും സ്ക്കൂളുകൾക്ക് നേരെയായിരുന്നു പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയത് .
എന്നാൽ ഷെൽ പൊട്ടിത്തെറിക്കാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോഴാണ് ഇന്ത്യൻ സൈനികർ സ്ഥലത്തെത്തിയത് . തുടർന്ന് അപകടരഹിതമായ രീതിയിൽ അവ നിർവീര്യമാക്കി .
120 എം എം ഷെല്ലാണ് ബാലാക്കോട്ടിലെ ജനവാസം കൂടിയ മേഖലയിൽ നിന്ന് കണ്ടെടുത്തത് . ഇന്ത്യൻ സൈനികർ ഷെൽ നിർവീര്യമാക്കുന്നതിന്റെ ചിത്രങ്ങൾ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ വൻ പ്രാധാന്യത്തോടെയാണ് നൽകിയിരിക്കുന്നത്courtesy..janam