ബി.ജെ.പി. ഇന്ത്യയുടെ ഇന്നത്തെ ആവശ്യമാണ് ; ഇണ്ടിയുടെ കള്ളവും കാപട്യവും രാജ്യ വിരുദ്ധതയും ജനങ്ങൾ തിരിച്ചറിയണം KP>Sukumaran:
ഡൽഹിയിൽ കൂടി ബി.ജെ.പി.അധികാരത്തിൽ എത്തിയതോടെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കാതെ പോയ ക്ഷീണം ബി.ജെ.പി.ക്ക് വിജയകരമായി മറികടക്കാനായി. പഞ്ചാബിൽ അടുത്ത തവണ ആപ്പിന് ഭരണം കിട്ടുകയില്ല. അതോടെ കെജ്‌രിവാളും അദ്ദേഹത്തിന്റെ ആപ്പും അവസാനിക്കും. ഇണ്ടി മുന്നണി അവാർഡ് രാജ്യ വിരുദ്ധത കൊണ്ട് ചിതറിപ്പോകും. ഇന്ത്യയിൽ ഇനി ബി.ജെ.പി.യെ തോൽപ്പിക്കാൻ ഒരു മുന്നണിക്കോ പാർട്ടിക്കോ കഴിയില്ല. എന്തെന്നാൽ ബി.ജെ.പി. ഇന്ത്യയുടെ ആവശ്യമാണ്. അത് ജനങ്ങൾ കൂടുതൽ കൂടുതലായി മനസ്സിലാക്കി വരികയാണ്.
അറിയിപ്പ് :കലാധ്വനി മാസിക & കലാധ്വനി ന്യൂസ്.
മാന്യ മിത്രമേ..
ഞാൻ സുഭാഷ് കുറുപ്പ് ,എക്സ് .ഇന്ത്യൻ നേവി, ഇലക്ട്രോണിക് എൻജിനീയർ,ജേർണലിസ്റ്റ് , ..കലാധ്വനി മാസിക,
യു ട്യൂബ് ചാനൽ ആയ Kaladwani News ,ഓൺ ലൈൻ പോർട്ടൽ ആയ kaladwaninews.comഎന്നിവയുടെ
ചീഫ് എഡിറ്റർ ആണ് .
കഴിഞ്ഞ ഒരു വർഷമായി എനിക്ക് തൊണ്ടയിൽ ശബ്ദനാളിയിൽ നടത്തപ്പെട്ട ഒരു സര്ജറിയെ തുടർന്ന് ശബ്ദ വൈകല്യം ഉണ്ടാവുകയും അതുമൂലം ചാനലിന്റെയും മറ്റും പ്രവർത്തനങ്ങളിൽ തടസമുണ്ടാവുകയും ചെയ്തിരുന്നു.ഇപ്പോൾ മറ്റൊരു സർജറി കൂടി ചെയ്തിട്ട് രണ്ടാഴ്ച കഴിയുന്നതേയുള്ളൂ. ഇനിയും രണ്ടു മാസം കൂടി കഴിഞ്ഞാലേ ശബ്ദം പൂർണ്ണനിലയിൽ ആവുകയുള്ളൂ. ആയതിനാൽ ഈ ഇടക്കാലത്തു ഇടുന്ന വിഡിയോയിൽ വോയ്‌സിന് പകരം മ്യൂസിക് ആണ് ഇട്ടുവന്നിരുന്നത്. ചാനൽ മുടങ്ങാതിരിക്കാൻ വേണ്ടിയിട്ടായിരുന്നു അത്. എന്നാലും ഏവരും ഞങ്ങളോട് സഹകരിച്ചതിൽ നന്ദിയുണ്ട്. എല്ലാം സാധാരണ നില കൈവരിക്കാൻ ഇനിയും രണ്ടു മാസം കൂടി എടുക്കും.തടർന്നും ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.. ചാനലിന് ലൈക്,ഷെയർ,കമന്റ് & സബ്സ്ക്രൈബ് തരാൻ മറക്കരുത്.
കലാധ്വനി ന്യൂസ് യു ട്യൂബ് ചാനലിനും ,ഓൺലൈൻ പോർട്ടലിനും ഒരു “വനിതാ ജേർണലിസ്റ്റിനെ” ഉടൻ ആവശ്യമുണ്ട്. ഒരു ചെറു വീഡിയോ എങ്കിലും ചെയ്ത് അപ്പ്ലോഡ് ചെയ്യാൻ കഴിവുള്ളവർ 8921945001 എന്ന നമ്പറിൽ മെസ്സേജ് ചെയ്യുക…………………………………………………………………www.kaladwaninews.com
ബി.ജെ.പി.യെയും ആർ.എസ്.എസ്സിനെയും ചിലർ വെറുക്കുന്നത് ഒരു ലോജിക്കും ഇല്ലാത്ത വ്യാഖ്യാനത്തിന്റെ പുറത്താണ്. ഹിന്ദു എന്ന പദത്തിന് ചിലർ തോന്നും പോലെ വ്യാഖ്യാനങ്ങൾ ചമച്ചു. ബി.ജെ.പി,യും ആർ.എസ്.എസ്സും പറയുന്ന ഹിന്ദു ഇന്ത്യയിൽ ജനിച്ച എല്ലാവരുമാണ്. ഇന്ത്യയിൽ ജനിച്ച ആരും ഹിന്ദുവിന് പുറത്തല്ല എന്നതാണ് സംഘപരിവാറിന്റെ ഫിലോസഫി. അത് തന്നെയാണ് ബി.ജെ.പി.യുടെയും കാഴ്ചപ്പാട്. ഓരോ ആർ.എസ്.എസ്സുകാരന്റെയും ലക്ഷ്യം ഭാരതം എന്ന രാഷ്ട്രത്തിന്റെ പരമവൈഭവം ആണ്. അതിന് വേണ്ടി നിഷ്ക്കാമ പ്രവർത്തനമാണ് ഓരോ സംഘസേവകനും ചെയ്യുന്നത്. അതൊരു ആത്മാർപ്പണമാണ്. ഇതൊന്നും ആരെയെങ്കിലും ബോധ്യപ്പെടുത്താൻ ഒരു ആർ.എസ്.എസ്സുകാരനും ശ്രമിക്കാറില്ല. എന്തെങ്കിലും പബ്ലിസിറ്റിക്കും അവർ ശ്രമിക്കാറില്ല. എന്തെന്നാൽ ഇങ്ങോട്ട് ഒന്നും വേണ്ട, എന്റെ ഊർജ്ജം എന്റെ മാതൃഭൂമിക്ക് അത്രയേയുള്ളൂ അവരെ മുന്നോട്ട് നയിക്കുന്ന ആദർശം,ഇണ്ടിയുടെ കള്ളവും കാപട്യവും കൈയ്യൂക്കും എക്കാലവും ജയിക്കില്ലല്ലോ.
ബി.ജെ.പി. എന്ന പാർട്ടിയും, രാജ്യത്തിന്റെ ഏകീകരണത്തിനും മുന്നോട്ടുള്ള പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയാണ് പ്രവർത്തിക്കുന്നത്. നമ്മുടെ രാഷ്ട്രം അഭിവൃദ്ധിപ്പെടണം എന്ന ഒറ്റ ലക്ഷ്യമാണ് ബി.ജെ.പി.ക്കും അതിന്റെ പ്രവർത്തകർക്കും ഉള്ളത്. അതിന്റെയൊക്കെ ഫലം ഇന്ന് എല്ലാ ജനങ്ങൾക്കും ബോധ്യമാകുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ബി.ജെ.പി. ജനമനസ്സുകളെ ആകർഷിച്ചുകൊണ്ട് വളരുന്നത്. ചില കുബുദ്ധികൾ പറയും അത് ഹിന്ദു വർഗീയത കൊണ്ടാണെന്ന്. ആകെ അതേ പറയാനുള്ളൂ. ആ ദുർവ്യാഖ്യാനം ജനങ്ങൾ പക്ഷെ തള്ളക്കളയുന്നുണ്ട്. ബി.ജെ.പി.യുടെ ഭരണത്തിന്റെ നേട്ടവും ഗുണവും എല്ലാവരുമാണ് അനുഭവിക്കുന്നത്. അത് എന്നും അങ്ങനെയായിരിക്കുകയും ചെയ്യും. അതുകൊണ്ടാണ് പറയുന്നത് ഇന്ത്യയിൽ ബി.ജെ.പി.യെ പരാജയപ്പെടുത്താൻ ഒരു ഛിദ്രശക്തിക്കും ഇനി സാധ്യമല്ല എന്ന്. നുണയും ദുഷ്പ്രചരണവും എക്കാലവും വിജയിക്കില്ല. സത്യവും ധർമ്മവും ബി.ജെ.പി.ക്ക് ഒപ്പമാണുള്ളത്.
കോൺഗ്രസ്സ് പാർട്ടി എന്ത് പാർട്ടിയാണ്? അതൊരു ജനാധിപത്യ പാർട്ടിയാണോ? ഒരു ദേശീയ പാർട്ടിയാണോ? എന്താണ് ആ പാർട്ടിയുടെ നയവും പരിപാടിയും? അങ്ങനെ ഒന്നുമില്ല. രാഹുൽ ഗാന്ധി എന്ന ഒരുത്തൻ എന്ത് വിവരക്കേട് വിളിച്ചു പറയുന്നോ അതാണ് ഇന്നത്തെ കോൺഗ്രസ്സിന്റെ നയവും നിലപാടും ആദർശവും തത്വവും എല്ലാം.കൂടെ രാജ്യവിരുദ്ധതയും.. എന്ന് പറഞ്ഞാൽ ഒരു കുടുംബത്തിന്റെ കറക്ക് കമ്പനി. അതിനപുറം ഒന്നുമല്ല ഇന്നത്തെ കോൺഗ്രസ്സ്. അങ്ങനത്തെ ഒരു ഏക കുടുംബ പാർട്ടിക്ക് പടർന്ന് പന്തലിച്ച് ഒരു മഹാവൃക്ഷമായി വളർന്ന ബി.ജെ.പി.യെ തോല്പിക്കാൻ കഴിയും എന്ന് ഏതെങ്കിലും കോൺഗ്രസ്സുകാരന് തോന്നുണ്ടെങ്കിൽ അവൻ വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ് ജീവിയ്ക്കുന്നത്. കൃത്യമായ വികസന അജണ്ടയോടു കൂടി രാജ്യം നന്നായി ഭരിക്കുന്ന ബി.ജെ.പി.യെ തോൽപ്പിച്ച് രാഹുൽ ഗണ്ടി എന്ന ഒരു മന്ദബുദ്ധിയെ പ്രധാനമന്ത്രിയാക്കാൻ ആരെങ്കിലും ആഗ്രഹിക്കുമോ? പിന്നെയുള്ളത് സി.പി.എം. എന്ന പാർട്ടിയാണ്. കേരളം എന്ന ഇട്ടാവട്ടത്തിൽ കുതന്ത്രവും മസ്സിൽ പവറും കൊണ്ട് മാത്രം നിലനിൽക്കുന്ന ഒരു മാഫിയ സമാന പാർട്ടിയാണത്. അതിന് കേരളം വിട്ടാൽ ഒരു റോളുമില്ല.
ബി.ജെ.പി. എന്ന പാർട്ടി മഹാഭൂരിപക്ഷത്തിനും ഒരു അഭയവും രക്ഷയും ആയി തോന്നുന്നത് ജിഹാദികൾ എന്ന ഒരു വർഗ്ഗത്തിന്റെ തൊരപ്പൻ പണികളാണ്. എന്തിലും ഏതിലും മതം കുത്തിച്ചെലുത്തി യഥാർത്ഥ വർഗ്ഗീയ വിഷം സമൂഹത്തിൽ ചീറ്റുന്നത് ജിഹാദി ഗ്രൂപ്പുകളാണ്. അതിനെയൊന്നും തള്ളിപ്പറയാൻ മുഖ്യധാര മുസ്ലീം സംഘടനകൾ തയ്യാറല്ല. വഖഫിന്റെ കാര്യം എടുത്താൽ അങ്ങനെ അന്യരുടെ ഭൂമി അന്യായമായി പിടിച്ചെടുത്ത് അതൊന്നും വഖവ് ബോർഡിന് മുതൽക്കൂട്ടണ്ട എന്ന് എന്തുകൊണ്ടാണ് ഒരു മുസ്ലീം സംഘടനക്കും പറയാൻ കഴിയാത്തത്. അതുകൊണ്ട് മുസ്ലീം സമുദായം അവരാൽ തന്നെ അപരവൽക്കരിക്കപ്പെടുകയാണ്. മറ്റുള്ളവർ മുസ്ലീങ്ങളെ വിശ്വസിക്കാത്ത അവസ്ഥയാണ് ഇതുകൊണ്ട് സംജാതമാകുന്നത്, എന്തിനാണ് വഖഫ് എന്നൊരു ബോർഡിന് ആരാന്റെ പിടിച്ചു പറിച്ചിട്ട് ഇത്രയധികം ഭൂമി എന്ന് ഒരു മുസ്ലീം വിശ്വാസിക്കും തോന്നാത്തത് എന്തുകൊണ്ടാണ്. ഇതിനെയൊക്കെ മറച്ചു പിടിച്ച് ബി.ജെ.പി.യിൽ വർഗ്ഗീയത ആരോപിച്ചാൽ അത് വിശ്വസിക്കുന്നവരുടെ എണ്ണം നാൾക്ക് നാൾ കുറുഞ്ഞു വരും. അത് ബി.ജെ.പി.യെ ഇനിയുമിനിയും ആളുകൾക്ക് സ്വീകാര്യമാക്കും.
കേരളത്തിൽ സകല മാപ്രകളും സ്വതന്ത്രചിന്തകരും ഒക്കെ ബി.ജെ.പി. വിരുദ്ധരാണ്. അതിന് കാരണം ഒരു മാതിരി ഹിപ്പോക്രസിയാണ്. ബി.ജെ.പി.യെ എതിർത്ത് പറഞ്ഞാലേ തങ്ങൾ പുരോഗമന ബുദ്ധിജീവിയാകൂ എന്ന ഒരു കാപട്യമാണ് പലർക്കും ഉള്ളത്. ഇവരുടെ കാപട്യം മനസ്സിലാകുന്നത് സി.പി.എം.കാർ ചെയ്യുന്ന നിഷ്ഠൂരതകൾ കണ്ടില്ലെന്ന് നടിച്ച് മൗനം പാലിക്കുമ്പോഴാണ്. സി.പി.എം.കാർക്ക് എന്തും ആവാം എന്തും ചെയ്യാം അതിനവർക്ക് അവകാശവും ലൈസൻസും ഉണ്ട് എന്ന മനോഭാവമാണ് ഇവിടത്തെ മാപ്രകൾക്കും പുരോഗമന സ്വതന്ത്ര ചിന്തക ബുദ്ധിജീവികൾക്കും ഉള്ളത്. ഹമാസിനെ ആനപ്പുറത്ത് എഴുന്നള്ളിക്കുന്നത് ഇവർക്ക് മതേതരത്വമാണ്. ഇതൊന്നും ആത്യന്തികമായി വിജയിക്കാൻ പോകുന്നില്ല.
ബി.ജെ.പി. ഭരണത്തിൽ ഡൽഹിക്കാർ ഇനി വികസനം എന്തെന്ന് അറിയും. കെജ്‌രിവാൾ എന്ന കള്ള നാണയത്തെ ജയിപ്പിച്ചത് കൊണ്ട് ഡൽഹിക്ക് പത്ത് വർഷമാണ് പാഴായത് എന്ന് അവിടത്തെ ജനങ്ങൾ മനസ്സിലാക്കും. കേരളവും ഇനി രക്ഷപ്പെടണമെങ്കിൽ ഇവിടെയും ബി.ജെ.പി. ഭരിക്കണം. അതിനുള്ള സാഹചര്യം പക്വമാകുന്നത് വരെ സി.പി.എം. തന്നെ ഭരിച്ച് കേരളം മുച്ചൂടും നശിപ്പിക്കട്ടെ, അടുത്ത വോട്ടും സി.പി.എമ്മിന് തന്നെ കൊടുക്കണം. തീർത്തും നശിച്ചാൽ അതിൽ നിന്ന് കേരളത്തെ രക്ഷിച്ചെടുക്കാൻ ബി.ജെ.പി.ക്ക് മാത്രമേ ഇനി കഴിയൂ എന്ന് മലയാളികൾ ചിന്തിക്കും. അത് വരെ കാത്തിരിക്കാം. കള്ളവും കാപട്യവും കൈയ്യൂക്കും എക്കാലവും ജയിക്കില്ലല്ലോ.www.kaladwaninews.com; 821945001.
.
.