ബി.ജെ പി.യുടെ യുവ പ്രതിഭ പ്രമോദ് സാവന്ത് (46 ) ഗോവ മുഖ്യമന്ത്രിയായി അധികാരമേറ്റു.ഇന്നലെയാണ് സത്യാ പ്രതിജ്ഞാചടങ്ങു നടന്നത്. ഇന്നു നടന്ന വിശ്വാസ വോട്ടെടുപ്പിൽ ഭരണകക്ഷിയായ ബി,ജെ.പി. വിജയിച്ചു. ഭരണകക്ഷി 20 വോട്ടു നേടി വിശ്വാസ വോട്ടെടുപ്പ് അതിജീവിച്ചപ്പോൾ കോൺഗ്രെസ്സിന്റെ പ്രതിപക്ഷത്തിന് 15 വോട്ടാണ് ലഭ്ച്ചത്. നിലവിൽ ഗോവ നിയമസഭാ സ്‌പീക്കറാണ് പ്രമോദ് സാവന്ത്. ഗോവ മുഖ്യമന്ത്രി ആയിരുന്ന മനോഹർ പരീക്കറിന്റെ വിയോഗത്തെ തുടർന്നാണ് പ്രമോദ് സാവന്ത് മുഖ്യ മന്ത്രിയായത്.സജീവ ആർ.എസ്.എസ്.പ്രവത്തകനാണ് അദ്ദേഹം..