ന്യൂ ഡൽഹി: രാജ്യത്തെ പെണ്‍കുട്ടികളുടെ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയായ ബേഠി ബച്ചാവോ ബേഠി പഠാവോ യിൽ ഏറ്റവും കൂടുതൽ തുക ചിലവഴിച്ചു ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയത് യോഗി സർക്കാർ. ഏറ്റവും പിന്നിലായി പശ്ചിമ ബംഗാളിലെ മമത സർക്കാർ. പദ്ധതിയിലൂടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പെണ്‍കുട്ടികള്‍ക്കായി 80 കോടി രൂപ ചെലവഴിച്ചു. 2016- 17 ല്‍ 2.90 കോടിയാണ് പദ്ധതിയ്ക്കായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചെലവഴിച്ചത്.
2017- 19 കാലഘട്ടത്തില്‍ 33 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്.കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് രാജ്യസഭയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പശ്ചിമ ബംഗാള്‍ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും പദ്ധതി മികച്ച രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും സമൃതി ഇറാനി വ്യക്തമാക്കി.രാജ്യത്തെ പെണ്‍കുട്ടികളുടെ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണിത്. 100 കോടിയായിരുന്നു പദ്ധതിയുടെ ആദ്യഘട്ട ഫണ്ട്.
രാജ്യത്തെ എല്ലാ ഗവണ്മെന്റും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങള്‍ക്ക് ലഭിക്കുന്ന ശിക്ഷാ നടപടികളെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നടത്തണമെന്നും വനിതാ ശിശുക്ഷേമ വികസന മന്ത്രാലയം ഇതിനായി വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും സ്മൃതി ഇറാനി പറഞ്ഞു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ നിയമം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും സ്ത്രീ സുരക്ഷയ്ക്കും സംരക്ഷണത്തിനുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു.