ഭക്ഷണ വസ്തുക്കള്‍ക്ക് അമിത വില; ഹോട്ടലിന് നോട്ടീസ്:

ഭക്ഷണ വസ്തുക്കള്‍ക്ക് അമിത വില; ഹോട്ടലിന് നോട്ടീസ്:

അമ്പലപ്പുഴ: ചായയ്ക്ക് വില 17 രൂപ, കോഫി 22, വടയ്ക്ക് 16 രൂപ എന്നിങ്ങനെ ഭക്ഷണ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയ ഹോട്ടലിന് താലൂക്ക് സപ്ലൈ ഓഫീസറുടെ നോട്ടീസ്. കളര്‍കോട് ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന വെജിറ്റേറിയന്‍ ഹോട്ടലിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസര്‍ എ സലീമിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് നടപടി.

മസാല ദോശയ്ക്ക് 70 രൂപ, അപ്പം 17 രൂപ, കട്ടന്‍ ചായയ്ക്ക് 12 രൂപ, ദോശ 17 രൂപ എന്നിങ്ങനെ മിക്ക വസ്തുക്കള്‍ക്കും അമിത വിലയാണ് ഹോട്ടലില്‍ ഈടാക്കിയിരുന്നത്. വില നിലവാരം പ്രദര്‍ശിപ്പിക്കാത്ത 2 ഹോട്ടലുകള്‍ക്കും ഒരു ബേക്കറിയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഓണക്കാലമായതിനാല്‍ കര്‍ശന പരിശോധന തുടരുമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു. എഴുപതോളം വ്യാപാര സ്ഥാപനങ്ങളിലാണ് ഇതിനോടകം പരിശോധന നടത്തിയത്. അമ്പലപ്പുഴ കച്ചേരിമുക്ക്, കിഴക്കേ നട, കളര്‍കോട്, പഴവീട് എന്നീ മേഖലകളിലാണ് പരിശോധന നടത്തിയത്.

വാൽകഷണം:വർക്കല നഗരസഭയിലും ,പരിസര പഞ്ചായത്തു പ്രദേശങ്ങളിലും ഇത്തരമൊരു പരിശോധന നടത്തിയിരുന്നെങ്കിൽ എന്ന് വിഷഭക്ഷണം കഴിക്കുന്ന ഇവിടങ്ങളിലെ ജനങ്ങൾ ആശിച്ചു പോവുകയാണ്.