പ്രകൃതിയുടെ ഭാവപ്പകർച്ചക്കൊപ്പവും പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലും ഭവന നിർമ്മാണ മേഖലയിൽ
വളരെയേറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്ന സാഹചര്യത്തിലാണ് HRDS India എന്ന സന്നദ്ധ സംഘടന നിർമ്മാണ മേഖലയിൽ പ്രീ ഫാബ്രിക്കേറ്റഡ് മെറ്റിരിയൽ എന്ന നൂതന സംവിധാനമൊരുക്കി ഭവന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി വരുന്നത്.ജനസംഖ്യാ വർദ്ധനവിനനുസരിച്ച് പ്രകൃതിയെയും അനിയന്ത്രിതമായി ചൂഷണം ചെയ്യുന്ന നിർമാണ പ്രക്രിയകൾക്ക് പകരം പ്രായോഗിക ബദലുകൾ അനിവാര്യമാണെന്ന് HRDS India യുടെ പ്രീ ഫാബ്രിക്കേറ്റഡ് പാനലുകൾ ഉപയോഗിച്ചുള്ള നിർമാണ വൈഭവം തെളിയിക്കുന്നു. പ്രകൃതി ദുരന്തങ്ങൾ ഏറ്റുവാങ്ങിയ പല ഇന്ത്യൻ സംസ്ഥാനങ്ങളിലും വിദേശ രാഷ്ട്രങ്ങളിലും പിന്നെ.. ഇപ്പോൾ കേരളത്തിലും പ്രകൃതിക്കും പരിസ്ഥിതിക്കും ഇണങ്ങുന്ന നൂതന നിർമ്മാണ രീതികൾ ഉപയോഗിച്ചാണ് HRDS India ഇവിടൊക്കെ വീട് നിർമ്മിച്ച് നൽകി വരുന്നതെന്നത് പ്രത്യേകം ശ്രദ്ദേയമാണ്. ഏതാണ്ട് പന്ത്രണ്ട് ദിവസം കൊണ്ട് ഒരു വീട് പൂർത്തിയാക്കാൻ കഴിയുമെന്നതിലുപരി… പ്രീഫാബ്രിക്കേറ്റഡ് മെറ്റീരിയൽ ഉപയോഗിച്ചുള്ള നിർമാണത്തിൽ ആകൃഷ്ടനായ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനും കേരള സർക്കാരും മേൽ സംവിധാനത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നുനിർദേശിച്ചിട്ടുള്ളതുമാണ് .
ഒരു വീട് നിർമ്മാണത്തോടെ ജീവിത കാലം മുഴുവൻ കടക്കെണിയിലേക്ക് കൂപ്പുകുത്തുന്ന ഇന്നത്തെ അവസ്ഥക്കാണ് HRDS ന്റെ പുതിയ ഭവന നിർമാണ സമ്പദായത്തിലൂടെ തിരശീല വീഴുന്നത്. എന്നാൽ ഇതിനെതിരെ ചിലയിടങ്ങളിൽ ഭരണകക്ഷിയുടെ താഴെ തട്ടിലുള്ളവർ തന്നെ വിമത സ്വരമുയർത്തി , മേൽരീതിയിൽ ആദിവാസികൾക്കായി HRDS നിർമ്മിച്ച വീടുകൾ നൽകാത്ത അവസ്ഥയും നിലനിൽക്കുന്നു….!അട്ടപ്പാടി …ഷോളയൂർ അതിനൊരുദാഹരണം മാത്രം. (ഇതിലെ കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും വീഡിയോ ക്ലിക് ചെയ്യുക.)കലാധ്വനി ന്യൂസ്.