ഭീകരതയെ തുറന്നെതിർക്കുക എന്നതാണ് ഭാരതത്തിന്റെ നയം.അതുകൊണ്ട് തന്നെ ഹമാസിനെ എതിർക്കുക എന്നാൽ പലസ്തീനെ എതിർക്കുക എന്നതല്ല.

ഭീകരതയെ തുറന്നെതിർക്കുക എന്നതാണ് ഭാരതത്തിന്റെ നയം.അതുകൊണ്ട് തന്നെ ഹമാസിനെ എതിർക്കുക എന്നാൽ പലസ്തീനെ എതിർക്കുക എന്നതല്ല.

ഭീകരതയെ തുറന്നെതിർക്കുക എന്നതാണ് ഭാരതത്തിന്റെ നയം.അതുകൊണ്ട് തന്നെ ഹമാസിനെ എതിർക്കുക എന്നാൽ പലസ്തീനെ എതിർക്കുക എന്നതല്ല:

കൂട്ടത്തിലുള്ള ഭീകരവാദികളെ ചെറുക്കാൻ ശേഷിയില്ലാത്ത ഏതൊരു സമൂഹവും ഇത്തരം പ്രത്യാഘാതം നേരിടേണ്ടി വരും… അത് പലസ്തീനിൽ ആയാലും കേരളത്തിൽ ആയാലും.എന്നാൽ നാം എത്ര നാളിങ്ങനെ മൗനം ഭജിച്ചിരിക്കും അഥവാ കണ്ണുമടച്ചിരിക്കും:

ഹമാസ് പലസ്തീൻ രാജ്യത്തിലെ ഒരു ഭീകര സംഘടനയാണ്. ഭീകരവാദ സംഘടനയായ ഹമാസിനെതിരെ ഇസ്രായേൽ നടത്തുന്ന പോരാട്ടത്തെ പലസ്തീനെതിരെയാണെന്ന തരത്തിലുള്ള വ്യാഖ്യാനം തെറ്റാണ്. എന്തെന്നാൽ ഭീകരവാദത്തെ എതിർക്കുക എന്നത് ഭാരതത്തിന്റെ നയമാണ്‌ . ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ കൂട്ടക്കൊല സമാനതകളില്ലാത്ത വിധം അതിക്രൂരമായിരുന്നു. പിഞ്ചു കുഞ്ഞുങ്ങളെ വരെ കാലിൽ ചവിട്ടിപ്പിടിച്ച് അല്ലാഹു അക്ബർ വിളിച്ചു കൊണ്ട് തലയറുക്കുക എന്ന ക്രൂരത എവിടെയെങ്കിലും കണ്ടിട്ടുണ്ടോ..? ചുരുക്കി പറഞ്ഞാൽ ഐ എസ് എന്ന തീവ്രവാദ സംഘടനയേക്കാൾ ക്രൂരതയാണ് ഹമാസിന്റേത്. അതുകൊണ്ട് ഹമാസിനെ എതിർക്കുക എന്നാൽ പലസ്തീനെ എതിർക്കുകയല്ല, ഹമാസ് പലസ്തീനിലെ ആരു പറഞ്ഞാലും കേൾക്കാത്ത ഭീകര ഗ്രൂപ്പാണ്.
ഐ എസ് ഐ.. പാകിസ്താൻ അല്ലാത്തത് പോലെ, താലിബാൻ.. അഫ്ഗാൻ അല്ലാത്തത് പോലെ, ഐ എസ് ..സിറിയ അല്ലാത്തത് പോലെ, ഹമാസ് അല്ല പലസ്തീനെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

പലസ്തീനിന്റെ പടിഞ്ഞാറൻ ഭാഗമായ ഗാസാ പ്രദേശം കൈവശം വെച്ചിരിക്കുന്ന ഒരു തീവ്രവാദ പ്രസ്ഥാനമാണ് ഹമാസ്. അവരെ എതിർക്കുക എന്നാൽ പാലസ്തീനെ എതിർക്കുക എന്നല്ല അർത്ഥം. പലസ്തീനിന്റെ പരമാധികാരം അംഗീകരിക്കുകയും ഹമാസിന്റെ ഭീകരവാദം എതിർക്കുകയും ചെയ്യുക എന്നതാണ് ഭാരതത്തിന്റെ നയം. അത് തന്നെയാണ് ജനാധിപത്യ ബോധമുള്ള എല്ലാ ജനതയ്ക്കും രാജ്യങ്ങൾക്കും കരണീയമായ മാർഗം.പലസ്തീനിലെ പ്രധാന പാർട്ടികളായ ഫത്താ പാർട്ടി, പി. എൽ.ഒ തുടങ്ങിയവയുമായി ഭാരതത്തിന് മികച്ച ബന്ധമാണ് ഉള്ളത്.

ആഗോള ഇസ്ലാം തീവ്രവാദത്തിന്റെ തിക്ത ഫലം അനുഭവിക്കുന്ന ജനത എന്ന നിലയിലാണ് ഭാരതം ഇസ്രായേൽ ജനതയെ പിന്തുണയ്ക്കുന്നത്. ഒപ്പം പൗരാണിക കാലം മുതൽ ഉള്ള ബന്ധത്തിന്റെ പേരിലും. ഗാസ ഒഴികെ ഉള്ള പ്രദേശത്തെ പാലസ്തീൻ ജനങ്ങളും ഇസ്ലാം തീവ്രവാദത്തിന്റെ ഇരകളാണ്. അഫ്ഗാനിലെ, പാകിസ്താനിലെ, സിറിയയിലെ, കശ്മീരിലെ, ഇറാനിലെ സാധാരണ മനുഷ്യരെ പോലെ പലസ്തീനിലെ സാധാരണക്കാരും ഭീകരവാദത്തിന്റെ ഇരകളാണ്. അവർ ഇപ്പൊൾ അനുഭവിക്കുന്ന ദുരന്തം അവരുടെ ചെയ്തികൾ മൂലമല്ല. അവർ കാണിച്ച നിസംഗതയുടെ ഫലമാണ്.

കൂട്ടത്തിലുള്ള ഭീകരവാദികളെ ചെറുക്കാൻ ശേഷിയില്ലാത്ത ഏതൊരു സമൂഹവും ഇത്തരം പ്രത്യാഘാതം നേരിടേണ്ടി വരും. അത് പലസ്തീനിൽ ആയാലും കേരളത്തിൽ ആയാലും. നിരപരാധിയായ ഒരു സാധു സ്ത്രീയെ ക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷം അവരുടെ മൃതദേഹം വലിച്ചിഴയ്ക്കുന്ന ദൃശ്യം “സ്‌മൈലി” ഇട്ട് ആഹ്ലാദിക്കുന്ന നമ്മുടെ ‘സഹോദരങ്ങൾ ‘ നമുക്കുള്ള കുഴി തോണ്ടുകയാണെന്ന് തിരിച്ചറിയണം. ഭീകരനെ ലക്ഷ്യമാക്കി വരുന്ന മിസൈലിന് വിവേചന ബുദ്ധി ഇല്ലെന്ന് തിരിച്ചറിയണം. ഭീകരവാദികളുടെ അയൽക്കാരും ഇരകളായെന്നു വന്നേക്കാം. അതിന് മുൻപ് അവരെ തുറന്ന് കാട്ടാൻ നമുക്ക് കഴിയണം. അല്ലാത്ത പക്ഷം അന്ന് നമ്മെ രക്ഷിക്കാൻ ഒരു പോളിറ്റ് ബ്യൂറോയും, കെ.പി.സി.സിയും, സമസ്തയും ഉണ്ടാവില്ല.News desk Kaladwani News..903725950: