ഭീകരത കൂടുന്നു…ആ കുഞ്ഞു പൈതൽ എന്ത് പിഴച്ചു? പാകിസ്ഥാന് ചുട്ട മറുപടി നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഭീകരത കൂടുന്നു…ആ കുഞ്ഞു പൈതൽ എന്ത് പിഴച്ചു? പാകിസ്ഥാന് ചുട്ട മറുപടി നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഭീകരത കൂടുന്നു…ആ കുഞ്ഞു പൈതൽ എന്ത് പിഴച്ചു? പാകിസ്ഥാന് ചുട്ട മറുപടി നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ശ്രീനഗർ : പാകിസ്ഥാന് ചുട്ട മറുപടി നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ ഭീകരാക്രമണം നടത്തുന്നതിനിടെ ഇന്ത്യൻ സൈന്യത്തിന്റെ വെടിയേറ്റ് രണ്ട് ഭീകരർ കൊല്ലപ്പെട്ടു,അവരുടെ പക്കൽ നിന്നും നിരവധി പാകിസ്താൻ നിർമ്മിത വസ്തുക്കൾ കണ്ടെത്തി. പാകിസ്താനിൽ നിർമ്മിച്ച മരുന്നുകൾ, ഗ്രനേഡുകൾ, വെടിയുണ്ടകൾ, ബാറ്ററികൾ, വയർലെസ് സെറ്റുകൾ, ചോക്ലേറ്റുകൾ, ചീസും ചപ്പാത്തിയും അടക്കമുള്ള ഭക്ഷണ വസ്തുക്കൾ എന്നിവയാണ് ഭീകരരിൽ നിന്നും കണ്ടെത്തിയത്.

30 റൗണ്ട് വെടിയുണ്ടകൾ നിറയ്ക്കാൻ കഴിയുന്ന മാഗസിനുകൾ ആണ് കൊല്ലപ്പെട്ട ഭീകരരിൽ നിന്നും ഇന്ത്യൻ സൈന്യം കണ്ടെത്തിയത്. ഒരു ലക്ഷം രൂപയുടെ 500 രൂപ നോട്ടുകളും മൂന്ന് ലൈവ് ഗ്രനേഡുകളും ഭീകരരുടെ കൈവശം ഉണ്ടായിരുന്നു. കൂടാതെ ഒരു എം4 കാർബൈനും ഒരു എകെ 47 റൈഫിളും ഇവരുടെ പക്കലുണ്ടായിരുന്നതായി കത്വ പൊലീസ് അറിയിച്ചു.ചൊവ്വാഴ്ച വൈകുന്നേരമാണ് കത്വയിലെ ഹിരാ നഗർ മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ ഇന്ത്യൻ സായുധസേന വധിച്ചിരുന്നു. കൂടുതൽ ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കാൻ സാധ്യതയുള്ളതായി കരുതുന്നതായും തിരച്ചിൽ ഇപ്പോഴും തുടരുകയാണ് എന്നും ജമ്മു കശ്മീർ പോലീസ് അറിയിച്ചു.

വാൽക്കഷണം :  ഇതിനു തൊട്ടു മുമ്പാണ് ഒരു കുഞ്ഞു പൈതലടക്കം പത്തോളം പേരുടെ ദാരുണ മരണത്തിനും നാല്പതോളം പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്‌തത പാകിസ്ഥാൻ സ്‌പോൺസേർഡ് ഭീകരാക്രമണം നടന്നത്. പാകിസ്ഥാന്റെ മണ്ടയ്ക്ക് തന്നെ അടിക്കേണ്ട സമയം അതിക്രമിച്ചരിക്കുന്നുവന്നാണ് പലകോണുകളിൽ നിന്നും രാജ്യസ്നേഹമുള്ളവർ ചൂണ്ടിക്കാട്ടുന്നത്.News Desk Kaladwaninews..8921945001.