ഭീകരപ്രവർത്തനങ്ങളുടെ കേന്ദ്രമാക്കിയ ശ്രീനഗറിലെ ഹുറിയത്ത് കോൺഫറൻസ് ഓഫീസ് എൻഐഎ കണ്ടുകെട്ടി:
ശ്രീനഗർ: മിർവായിസ് ഉമർ ഫാറൂഖിന്റെ നേതൃത്വത്തിലുള്ള വിഘടനവാദി സംഘടനയായ ഹുറിയത്ത് കോൺഫറൻസിന്റെ ശ്രീനഗർ ഓഫീസ് ദേശീയ അന്വേഷണ ഏജൻസി കണ്ടുകെട്ടി. ശ്രീനഗറിലെ രാജ്ബാഗ് റസിഡൻഷ്യൽ ഏരിയയിലുള്ള ഹുറിയത്ത് കോൺഫറൻസ് ഓഫീസാണ് എൻഐഎ കണ്ടുകെട്ടിയത്.ഈ കെട്ടിടം ഭാഗികമായി വിഘടനവാദി നേതാവ് നയീം ഖാന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ഭീകര പ്രവർത്തനഭീകരത്തിന് സാമ്പത്തിക സഹായം എത്തിച്ച കേസിൽ നിലവിൽ ശിക്ഷ അനുഭവിക്കുകയാണ് നയീം ഖാൻ. തിഹാർ ജയിലിലാണ് നസീം ഖാൻ കഴിയുന്നത്.കര പ്രവർത്തനങ്ങളും വിഘടനവാദ അജണ്ടയും നടത്താൻ കെട്ടിടം ഉപയോഗിക്കുന്നുവെന്ന് എൻഐഎ പ്രത്യേക കോടതിയെ അറിയിച്ചു. ഇതിനെ തുടർന്ന് നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) ആക്ട് പ്രകാരമാണ് കെട്ടിടം അറ്റാച്ച് ചെയ്തത്.courtesy…news desk kaladwani news , for news whats app 9037259950